സൗജന്യ വീഡിയോ സ്ട്രീമിംഗ് മിനി ടിവിയുമായി Amazon India
ആമസോൺ ഷോപ്പിംഗ് ആപ്ലിക്കേഷനിൽ ആണ് miniTV അവതരിപ്പിച്ചിരിക്കുന്നത്
വെബ്-സീരീസ്, ടെക് ന്യൂസ്,ഫുഡ്, ബ്യൂട്ടി, ഫാഷൻ എന്നിവ മിനി ടിവിയിൽ ലഭ്യമാകും
ഷോപ്പിങ്ങിനും പേയ്മെന്റിനും ഇനി എന്റർടെയ്ൻമെന്റിനും Amazon.in വഴി സാധിക്കും
മിനി ടിവി സൗജന്യമാണ്, കാണുന്നതിന് പ്രത്യേക ആപ്ലിക്കേഷൻ ആവശ്യമില്ല
എന്നാൽ പ്രൈം വീഡിയോയ്ക്ക് ഒരു പ്രൈം സബ്സ്ക്രിപ്ഷൻ ആവശ്യമാണ്
ആൻഡ്രോയിഡ് ഫോണുകളിൽ Amazon.in ആപ്ലിക്കേഷനിൽ മിനി ടിവി ലഭിക്കും
വൈകാതെ iOS ആപ്പിലേക്കും മൊബൈൽ വെബിലേക്കും മിനി ടിവി വ്യാപിപ്പിക്കും
ഫ്ലിപ്കാർട്ട് 2019 ൽ സമാനമായ വീഡിയോ സ്ട്രീമിംഗ് സേവനം ആരംഭിച്ചിരുന്നു
രാജ്യത്ത് OTT പ്ലാറ്റ്ഫോമുകൾ കഴിഞ്ഞ കുറച്ച് വർഷമായി ഗണ്യമായ വളർച്ച നേടിയിട്ടുണ്ട്