Indian Railway രാജ്യത്ത് 6000 റെയിൽവേ സ്റ്റേഷനുകളിൽ Wi-Fi കമ്മീഷൻ ചെയ്തു
വിദൂര സ്റ്റേഷനുകളിൽ Wi-Fi സൗകര്യം വ്യാപിപ്പിക്കുന്നത് തുടരുകയാണെന്ന് റെയിൽവെ
ജാർഖണ്ഡിലെ ഹസാരിബാഗ് ടൗൺ റെയിൽവേ സ്റ്റേഷനിലാണ് Wi-Fi 6000 തികച്ചത്
2016 ജനുവരിയിൽ മുംബൈയിലാണ് ആദ്യ Wi-Fi റെയിൽവേ സ്റ്റേഷൻ വന്നത്
പശ്ചിമ ബംഗാളിലെ മിഡ്‌നാപൂരിലായിരുന്നു Wi-Fi 5000-ത്തിലെത്തിയത്
റെയിൽവേ സ്റ്റേഷനുകളിലെ Wi-Fi സൗകര്യത്തിന് വൻ ചിലവ് വേണ്ടി വന്നില്ലെന്ന് റെയിൽവെ
റെയിൽടെലിന്റെ സഹായത്തോടെയാണ് റെയിൽവെ ഈ Wi-Fi സൗകര്യം സജ്ജീകരിച്ചത്
റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ് RailTel
Google, PGCIL, Tata Trust, ടെലികോം വകുപ്പ് എന്നിവയുടെ പങ്കാളിത്തത്തിലാണ് പദ്ധതി
യാത്രക്കാരെയും പൊതുജനങ്ങളെയും ഡിജിറ്റൽ സംവിധാനങ്ങളുമായി ബന്ധിപ്പിക്കാനാണ് Wi-Fi
കേന്ദ്രത്തിന്റെ Digital India പ്രോഗ്രാമിന്റെ ലക്ഷ്യം നിറവേറ്റുന്നതാണ് റെയിൽവേസ്റ്റേഷനിലെ Wi-Fi
ഗ്രാമീണ-നഗര പൗരന്മാർ തമ്മിലുള്ള ഡിജിറ്റൽ വിഭജനം ഇല്ലാതാക്കുവാനാണ് Digital India