DRDO വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്ന് എന്താണ് ? | Five to Seven Days To Fully Recover Covid

കോവിഡ് അണുബാധയുടെ രണ്ടാം തരംഗവുമായി ഇന്ത്യ പോരാടുമ്പോഴാണ് റിക്കവറി വേഗത്തിലാക്കാനും ഓക്സിജൻ ആശ്രിതത്വം കുറയ്ക്കാനും സഹായിക്കുന്ന ഒരു ആന്റി കോവിഡ് മരുന്ന് DRDO വികസിപ്പിച്ചത്.  2-deoxy-D-glucose (2-DG) എന്ന് പേരിട്ടിരിക്കുന്ന ഈ മരുന്ന് Defence Research and Development Organisation ലാബായ Institute of Nuclear Medicine and Allied Sciences വികസിപ്പിച്ചതാണ്.ഹൈദരാബാദിലെ Dr Reddy’s Laboratories ന്റെ സഹകരണത്തോടെയായിരുന്നു നിർമാണം. കോവിഡ് ഗുരുതരമായ രോഗികൾക്ക് മിതമായ അളവിൽ ഒരു അനുബന്ധ ചികിത്സയായി മരുന്ന് അടിയന്തിരമായി ഉപയോഗിക്കുന്നതിന് DCGI അടുത്തിടെ അനുമതി നൽകി.

മരുന്ന് എങ്ങനെ പ്രവർത്തിക്കും ?
വൈറസ് ബാധിച്ച കോശങ്ങളിൽ മരുന്ന് അടിഞ്ഞുകൂടുകയും വൈറൽ സിന്തസിസും എനർജി പ്രൊഡക്ഷനും നിർത്തുകയും വൈറസ് വളർച്ച തടയുകയും ചെയ്യുന്നുവെന്ന് സർക്കാർ പുറത്തിറക്കിയ വാക്സിൻ ഡീറ്റെയിൽസിൽ പറയുന്നു. രോഗം ബാധിച്ച കോശങ്ങളിൽ മാത്രം ഇത് ശേഖരിക്കപ്പെടുന്നതാണ് ഈ മരുന്നിന്റെ സവിശേഷത. കോവിഡ് വൈറസിന്റെ വിവിധ വേരിയന്റുകൾക്കെതിരെയും ഇത് പ്രവർത്തി ക്കു മെന്ന് DRDO chairperson Dr G Satheesh Reddy  പറഞ്ഞു.

ഇനി ട്രയലുകൾ എങ്ങനെയായിരുന്നു എന്ന് നോക്കാം

കോവിഡിന്റെ ആദ്യ ഘട്ട വ്യാപന സമയത്ത്, 2020 ഏപ്രിലിൽ, INMAS-DRDO ശാസ്ത്രജ്ഞർ ഹൈദരാബാദിലെ  സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്യുലർ ബയോളജിയുടെ സഹായത്തോടെ പരീക്ഷണങ്ങൾ നടത്തി. അതിൽ നിന്ന് ഇതിലെ തന്മാത്രകൾ കൊറോണക്ക് കാരണമാകുന്ന സാർസ്-കോവ്-2 വൈറസിനെതിരെ പ്രവർത്തിക്കുമെന്നും വൈറസിന്റെ വളർച്ച തടയുമെന്നും കണ്ടെത്തിയിരുന്നു. മേയിൽ 2-ഡിജിയുടെ രണ്ടാം ഘട്ട ക്ലിനിക്കൽ ട്രയൽ കോവിഡ് രോഗികളിൽ നടത്താൻ DCGI അനുമതി നൽകിയിരുന്നു. 2020 മെയ് മുതൽ ഒക്ടോബർ വരെ 110 രോഗികളിൽ നടത്തിയ രണ്ടാം ഘട്ട പരീക്ഷണങ്ങളിൽ മരുന്ന് സുരക്ഷിതമാണെന്ന് കണ്ടെത്തി. 2020 ഡിസംബറിനും 2021 മാർച്ചിനുമിടയിൽ  ഡൽഹി, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട്  സംസ്ഥാനങ്ങളിലെ 27 കോവിഡ് ആശുപത്രികളിൽ 220 രോഗികളിൽ മൂന്നാം ട്രയലിന് ഡിജിസിഐ അനുവദിച്ചു. സ്റ്റാൻഡേർഡ് കെയർ ഗ്രൂപ്പിലുള്ളവരെ അപേക്ഷിച്ച്  2 DG പരീക്ഷിച്ച ഗ്രൂപ്പിലെ രോഗികളിൽ രോഗലക്ഷണ മുക്തിയും അനുബന്ധ ഓക്സിജൻ ആശ്രിതത്വം കുറയുകയും ചെയ്തതായി കണ്ടെത്തി. മൂന്നു  ദിവസം കൊണ്ട് ഓക്സിജൻ ആശ്രിതത്വം പൂർണമായും കുറയ്ക്കുന്നു. 65 വയസ്സിനു മുകളിലുള്ള രോഗികളിലും സമാനമായ ചികിത്സ ഫലം കണ്ടു.ഓക്സിജൻ കോൺസെൻട്രേറ്ററുകൾക്ക് വേണ്ടിയുളള നെട്ടോട്ടം ഇതിലൂടെ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.

വിലയും ലഭ്യതയും
ഗ്ലൂക്കോസ് അധിഷ്ഠിതമായ മരുന്നായതിനാൽ ഇത് വളരെ വേഗം നിർമിക്കാനാകുമെന്ന് സർക്കാർ പറയുന്നു. ഇത് പൊടി രൂപത്തിൽ ഒരു sachet ൽ വരുന്നതിനാൽ കഴിക്കുന്നതും എളുപ്പമാണ്, വെള്ളത്തിൽ ലയിപ്പിച്ച് രോഗികൾക്ക് നൽകാവുന്നതാണ്.  ഒരു കൊവിഡ് -19 രോഗിക്ക് പൂർണ്ണമായും സുഖം പ്രാപിക്കാൻ അഞ്ച് മുതൽ ഏഴ് ദിവസം വരെ ഈ മരുന്ന് കഴിക്കേണ്ടിവരുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. മരുന്നിന്റെ വില ഉൽപാദനത്തിന്റെ തോതിനെ ആശ്രയിച്ചിരിക്കും എന്ന് ഡിആർഡിഒയിലെ Dr Sudhir Chandna. താങ്ങാനാവുന്ന വിലയായിരിക്കും നിർണയിക്കപ്പെടുകയെന്നാണ് വിലയിരുത്തൽ. നിർമാണ പങ്കാളിയായ റെഡ്ഡീസ് ലാബുമായി ചേർന്ന് വരുംദിവസങ്ങളിൽ 2DG വിപണിയിൽ എത്തിക്കും. ശരിക്കും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version