സ്വയം കോവിഡ് പരിശോധിക്കാവുന്ന കിറ്റിന് ICMR അംഗീകാരം നൽകി
പൂനെയിലുള്ള മൈലാബ് ഡിസ്കവറി സൊല്യൂഷൻസാണ് CoviSelf കിറ്റ് നിർമ്മിക്കുന്നത്
ഇരുന്നൂറ്റിയമ്പത് രൂപയാണ് ഒരു കിറ്റിന്റെ വില
ഫാർമസികളിൽ നിന്നോ ഓൺലൈൻ ആയോ പ്രിസ്‌ക്രിപ്‌ഷൻ ഇല്ലാതെ കിറ്റുകൾ വാങ്ങാം
പരിശോധനാഫലം ഉപയോക്താക്കൾ അപ്‌ലോഡ് ചെയ്യണം
പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ഇതിനുള്ള ആപ്പ് ലഭ്യമാണ്
പ്രീ-ഫിൽഡ് എക്സ്ട്രാക്ഷൻ ട്യൂബ്, അണുവിമുക്തമായ നാസൽ സ്വാബ് എന്നിവ കിറ്റിലുണ്ട്
പരിശോധനയ്ക്ക് ആവശ്യമായ ടെസ്റ്റിംഗ് കാർഡ് ബയോഹാസാർഡ് ബാഗ് എന്നിവയും ഉണ്ട്
ആദ്യം CoviSelf ആപ്പ് ഡൗൺലോഡുചെയ്‌ത് നിങ്ങളുടെ വിശദാംശങ്ങൾ നൽകുക
ICMR പോർട്ടലുമായി കണക്റ്റുചെയ്‌തിരിക്കുന്ന ഒരു സെർവറിലേക്ക് ആപ്പ് ഡാറ്റ കൈമാറും
പരിശോധന നടത്തുന്നതിനുമുമ്പ് നിങ്ങളുടെ കൈകൾ, കിറ്റ് വയ്ക്കുന്ന സ്ഥലം എന്നിവ വൃത്തിയാക്കുക
മൂക്കിന്റെ 2-4 സെന്റിമീറ്റർ അകത്തേക്ക് കടത്തിയാണ് സ്രവം ശേഖരിക്കേണ്ടത്
പിന്നീട് സ്വാബ്, എക്സ്ട്രാക്ഷൻ ട്യൂബിനുള്ളിലേക്ക് കടത്തി അതിലെ സൊല്യൂഷനുമായി മിക്സ് ചെയ്യണം
ട്യൂബ് നന്നായി അടച്ച് ഔട്ട്ലെറ്റിൽ നിന്ന് രണ്ട് തുള്ളികൾ ടെസ്റ്റിംഗ് കാർഡിലേക്ക് പകരുക
ഫലം 15 മിനിറ്റിനുള്ളിൽ ലഭിക്കും
ടെസ്റ്റിംഗ് കാർഡിൽ രണ്ട് വരകൾ പ്രത്യക്ഷപ്പെടുകയാണെങ്കിൽ ഒരു വ്യക്തി കോവിഡ് -19 പോസിറ്റീവ് ആണ്
നെഗറ്റീവ് ആണെങ്കിൽ, ഒരൊറ്റ വര മാത്രമാകും ദൃശ്യമാകുക