ബ്ലാക് ഫംഗസ് അണുബാധയ്ക്കുള്ള മരുന്ന് നിർമ്മിക്കാൻ കൂടുതൽ കമ്പനികൾക്ക് അനുമതി
ആംഫോട്ടെറിസിൻ-ബി ഡ്രഗ് ഉത്പാദിപ്പിക്കാൻ 5 നിർമ്മാതാക്കൾക്ക് കൂടി സർക്കാർ ലൈസൻസ് നൽകി
ലൈസൻസ് ലഭിച്ച പുതിയ കമ്പനികൾ:
നാറ്റ്കോ ഫാർമസ്യൂട്ടിക്കൽസ്, ഹൈദരാബാദ്…
അലെംബിക് ഫാർമസ്യൂട്ടിക്കൽസ് വഡോദര..
ഗുഫിക് ബയോസയൻസസ് ഗുജറാത്ത്…
എംക്യൂർ ഫാർമസ്യൂട്ടിക്കൽസ്, പൂനെ, ലൈക്ക, ഗുജറാത്ത് എന്നിവയാണ്
നിലവിൽ അഞ്ച് കമ്പനികൾ മരുന്ന് നിർമ്മിക്കുന്നുണ്ട്
ഭാരത് സെറംസ് & വാക്സിൻസ്, ബിഡിആർ ഫാർമസ്യൂട്ടിക്കൽസ്…
സൺ ഫാർമ, സിപ്ല, ലൈഫ് കെയർ ഇന്നൊവേഷൻസ് എന്നിവയാണത്
മറ്റൊരു സ്ഥാപനമായ മൈലാൻ ലാബ്സ് മരുന്ന് ഇറക്കുമതി ചെയ്യുന്നുമുണ്ട്
ആയിരക്കണക്കിന് കൊറോണ രോഗികളിൽ മാരകമായ ബ്ലാക് ഫംഗസ് ബാധ കണ്ടെത്തിയിരുന്നു
മണ്ണിലും അഴുകിയ ഇലകളിലും കാണപ്പെടുന്ന മ്യൂക്കോമിസൈറ്റ് എന്ന പൂപ്പലുകളാണ് ബ്ലാക് ഫംഗസിന് കാരണം
ഇതിലൂടെ മരണനിരക്ക് 54 ശതമാനമാണ്
രോഗം ബാധിച്ചുകഴിഞ്ഞാൽ ദിവസങ്ങൾക്കുള്ളിൽ മരണം സംഭവിക്കാം എന്നാലിത് പകർച്ചവ്യാധിയല്ല
കോവിഡ് രോഗികൾക്ക് നൽകുന്ന സ്റ്റിറോയിഡുകളും ബ്ലാക് ഫംഗസ് അണുബാധയ്ക്ക് കാരണമാകാം
Related Posts
Add A Comment