മനുഷ്യ ചർമ്മത്തിന്റെ ആരോഗ്യം തിരിച്ചറിയുന്ന AI  അവതരിപ്പിച്ച് Google
മനുഷ്യ ചർമ്മത്തിന്റെ ആരോഗ്യം തിരിച്ചറിയുന്ന ആർട്ടിഫിഷ്യൽ ഇന്റലി‍‍‍ജൻസ് അവതരിപ്പിച്ച് Google
ചർമ്മം, മുടി, നഖം എന്നിവ നിരീക്ഷണവിധേയമാക്കുന്നതാണ് Google Dermatology Assist Tool
ഈ വർഷാവസാനം ആപ്പിന്റെ പൈലറ്റ് ലോഞ്ചുണ്ടാകുമെന്ന് ഗൂഗിൾ വ്യക്തമാക്കി
പുതിയ ഉപകരണം രോഗനിർണയത്തിനല്ലെന്നും വൈദ്യോപദേശത്തിന് ബദലല്ലെന്നും ഗൂഗിൾ
സ്മാർട്ട് ഫോൺ ക്യാമറ ഉപയോഗിച്ച് എടുത്ത ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് കണ്ടെത്തൽ
വെബ് അധിഷ്ഠിത ആപ്ലിക്കേഷന് വിവിധ ആംഗിളുകളിലുളള  മൂന്ന് ചിത്രങ്ങൾ ആവശ്യമാണ്
ചർമ്മം, മുടി,നഖം ഇവയുടെ ചിത്രങ്ങൾ നൽകി ചോദ്യങ്ങൾക്ക് ഉപയോക്താവ് ഉത്തരം നൽകണം
വിശദാംശങ്ങൾ വിശകലനം ചെയ്ത് ഡാറ്റാബേസിലുളള 288 അവസ്ഥകളുടെ സാധ്യത പട്ടിക നൽകും
ഡെർമറ്റോളജിസ്റ്റ് അവലോകനം ചെയ്ത വിവരങ്ങളും ഉത്തരങ്ങളും ഉപയോക്താവിന് ലഭ്യമാക്കും
പല അവസ്ഥകളും നേരിട്ട് ക്ലിനിക്കലോ ബയോപ്സി പോലുള്ള പരിശോധനയിലൂടെയോ വിലയിരുത്തണം
യൂറോപ്പിൽ  ക്ലാസ് I മെഡിക്കൽ ഡിവൈസ് എന്ന നിലയിൽ  CE മാർക്ക് ലഭിച്ചിട്ടുണ്ട്
US Food and Drug Administration ടൂൾ ഇതുവരെ അവലോകനം ചെയ്തിട്ടില്ല
ഏകദേശം മൂന്ന് വർഷത്തെ ഗവേഷണത്തിലൂടെയാണ് കമ്പനി ഈ ഉപകരണം വികസിപ്പിച്ചെടുത്തത്
തിരിച്ചറിയപ്പെട്ട ചർമ്മാവസ്ഥകളുടെ 65,000 ത്തോളം ചിത്രങ്ങളാണ് ഡാറ്റാബേസിലുളളത്
ഓരോ വർഷവും ചർമ്മം, നഖം, മുടി ഇവയെ കുറിച്ച് പത്ത് ബില്യൺ തിരയൽ നടക്കുന്നതായി ഗൂഗിൾ
വിവരങ്ങൾ സ്വയം തിരയുന്നതിനേക്കാൾ മികച്ചതാണ് Google AI- ടൂളെന്ന് കമ്പനി പറയുന്നു
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version