Crypto ഇടപാടിന് ഉപയോഗിക്കുന്ന ക്രെഡിറ്റ് കാർഡുകൾ സസ്പെൻഡ് ചെയ്യുമെന്ന് SBI | ICICI & Paytm Suspended
ക്രിപ്‌റ്റോ ഇടപാടിന് ഉപയോഗിക്കുന്ന ക്രെഡിറ്റ് കാർഡുകൾ സസ്പെൻഡ് ചെയ്യുമെന്ന് SBI
ക്രിപ്റ്റോ ഇടപാടിന് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ സസ്പെൻഡോ റദ്ദാക്കലോ നേരിടേണ്ടി വരും
ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് SBI ഇ- മെയിലിൽ മുന്നറിയിപ്പ് നൽകി
ICICI bank, Paytm Payments Bank എന്നിവയും ക്രിപ്റ്റോ എക്സ്ചേഞ്ച് ഇടപാട് നിർത്തിയിരുന്നു
ക്രിപ്റ്റോ ട്രേഡിംഗിനും നിക്ഷേപത്തിനുമായി ബാങ്കിംഗ് സേവന ഉപയോഗം സുപ്രീം കോടതി അനുവദിച്ചിരുന്നു
എന്നാൽ ക്രിപ്റ്റോ ഇടപാടുകൾ കുറയ്ക്കാൻ RBI ബാങ്കുകൾക്ക് അനൗപചാരിക നിർദ്ദേശം നൽകിയിരുന്നു
കറൻസി ഏത് മേഖലയിലും നിയന്ത്രിക്കാൻ  സെൻട്രൽ ബാങ്കിന് അധികാരമുണ്ടെന്ന് RBI വ്യക്തമാക്കുന്നു
സുപ്രീം കോടതി വിധിക്ക് വിപരീതമായി RBI നിർദ്ദേശം പാലിച്ചാണ് SBI യുടെ പുതിയ തീരുമാനം
ക്രിപ്‌റ്റോ കറൻസി സ്കീമുകളോ വിർച്വൽ കറൻസികളോ RBI അംഗീകൃതമല്ലെന്നാണ് വാദം
ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ HDFCയും  ക്രിപ്റ്റോയുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നില്ല
റിസർവ് ബാങ്ക് വിജ്ഞാപനം പാലിക്കണമെന്ന് HDFC ഉപയോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്
2015 മുതൽ ബിറ്റ്കോയിൻ നിക്ഷേപ വരുമാനം 10869% ആണ്, സ്വർണ്ണത്തിന്റേത് 59% മാത്രമാണ്
ക്രിപ്റ്റോകറൻസികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആസ്തിയാണെന്നാണ് വിലയിരുത്തൽ
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version