ക്രിപ്റ്റോ നിക്ഷേപകർക്ക് ആശ്വാസം പകർന്ന് RBI
ക്രിപ്റ്റോ കസ്റ്റമേഴ്സിനെ കരുതിയിരിക്കണമെന്ന ഓർഡറാണ് RBI ഒഴിവാക്കുന്നത്
ഇത്തരം കസ്റ്റമേഴ്സിന്റെ അക്കൗണ്ട് ഫ്രീസ് ചെയ്യപ്പെടുമെന്ന് ചില ബാങ്കുകൾ മുന്നറിയിപ്പ് കൊടുത്തിരുന്നു
ക്രിപ്റ്റോ ഡീൽ ചെയ്യുന്ന കസ്റ്റമേഴ്സിനെ ചില ബാങ്കുകൾ നിരീക്ഷിക്കുന്നതായും വാർത്ത വന്നിരുന്നു
ഈ സാഹചര്യത്തിലാണ് RBI നിലപാട് വ്യക്തമാക്കിയത്
2018ലെ ഓർഡർ ബാങ്കുകൾക്ക് ഉപയോഗിക്കാൻ കഴിയില്ലെന്ന് RBI
FEMA വ്യവസ്ഥകൾ വിദേശ പണമയയ്ക്കലിന് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ബാങ്കുകളോട് RBI
ചില ബാങ്കുകൾ ക്രിപ്റ്റോ ട്രേഡിംഗിന് നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലുമാണ് വിശദീകരണം
SBI, HDFC, ICICI ഉൾപ്പെടെയുളള ബാങ്കുകൾ ക്രിപ്റ്റോ ട്രേഡിംഗിൽ നിയന്ത്രണം കൊണ്ടു വന്നിരുന്നു
നിരവധി ബാങ്കുകൾ ക്രിപ്റ്റോ ട്രേഡിംഗ് പ്ലാറ്റ്ഫോമുകളിലേക്കുളള പ്രവേശനം നിഷേധിച്ചിരുന്നു
ഡിജിറ്റൽ കറൻസിയിൽ വ്യാപാരം നടത്തുന്നതിനെതിരെ SBI അടക്കം മുന്നറിയിപ്പ് നൽകിയിരുന്നു
RBI പ്രസ്താവന ഇന്ത്യയിലെ ക്രിപ്റ്റോ ട്രേഡിംഗിനെക്കുറിച്ചുള്ള ആശയക്കുഴപ്പം ഇല്ലാതാക്കുമെന്ന് പ്രതീക്ഷ
Bitcoin, Dogecoin, Ethereum എന്നീ ക്രിപ്റ്റോ കറൻസികളുടെ ലീഗൽ സ്റ്റാറ്റസ് പല നിക്ഷേപർക്കും അറിയില്ല
Related Posts
Add A Comment