AgNext Technologies, പാലിലെ മായം കണ്ടെത്തും ഈ സ്റ്റാർട്ടപ്പ്| വ്യാജമായ പാലും പാലുൽപ്പന്നങ്ങളും തടയും

പാലിലെ മായം എല്ലായിടത്തും ഒരു പ്രശ്നമാണ്. പാലിലെ കൃത്രിമം ഒരു സംസ്ഥാനത്ത് മാത്രം ഒതുങ്ങുന്ന പ്രശ്നമല്ല. കേരളമെന്നോ പഞ്ചാബെന്നോ മഹാരാഷ്ട്രയെന്നോ ഉളള വ്യത്യാസം മായത്തിനില്ല.പല സംസ്ഥാനങ്ങളിലും കൺസ്യൂമർ ഗൈഡൻസ് സൊസൈറ്റി ഓഫ് ഇന്ത്യ  പരിശോധിച്ച സാമ്പിളുകളിൽ  21% മാത്രമേ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ മാനദണ്ഡങ്ങൾ പാലിക്കുന്നുള്ളൂ. വ്യാജമായ പാലും പാലുൽപ്പന്നങ്ങളും നിർമ്മിക്കുന്ന അനധികൃത ഫാക്ടറികൾക്കെതിരെ  റെയ്ഡുകൾ നടക്കുന്നുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. കേരളത്തിലും മായത്തെ തുടർന്ന് വിവിധ പാൽ ബ്രാൻഡുകൾ നിരോധിച്ചിരുന്നു. ഇതിന് ശാശ്വതമായ പരിഹാരമുണ്ടോ?

പഞ്ചാബ് ആസ്ഥാനമായുള്ള ഒരു ag-tech (Sustainable agricultural technology) സ്റ്റാർട്ടപ്പ്  AgNext Technologies ഒരു പരിഹാരം കണ്ടെത്തിയിരിക്കുന്നു. Near-Infrared (NIR) spectroscopy-യിൽ അധിഷ്ഠിതമായ, ദ്രുതഗതിയിൽ പാൽ ഗുണനിലവാരം വിലയിരുത്തുന്ന പ്രൊഡക്റ്റാണ് ഈ സ്റ്റാർട്ടപ് കണ്ടുപിടിച്ചത്. Melamine, വെജിറ്റബിൾ ഓയിൽ, maltodextrin, ഡിറ്റർജന്റ്, യൂറിയ, സ്റ്റാർച്ച്,പഞ്ചസാര, ഉപ്പ് എന്നിവ പാലിൽ കലർന്നിട്ടുണ്ടോയെന്ന്  40 മുതൽ 45 സെക്കൻഡിനുള്ളിൽ പരിശോധിക്കുന്നു. പാലിന്റെ ന്യുട്രിഷണൽ വാല്യു അളക്കാനും ഇതിലൂടെ കഴിയും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് അൽഗോരിതം എന്നിവ ഉപയോഗിച്ച് ലബോറട്ടറി പരിശോധനയുമായി താരതമ്യപ്പെടുത്തുമ്പോൾ 99% കൃത്യതയോടെ പാൽ സാമ്പിളുകൾ വേഗത്തിലും കാര്യക്ഷമമായും പരിശോധിക്കാൻ കഴിയുമെന്ന് സ്റ്റാർട്ടപ്പ് പറയുന്നു. ഇങ്ങനെ പാലിലെ മായം ചേർക്കൽ നേരത്തേ തന്നെ കണ്ടു പിടിച്ച് തടയാനാകുമെന്ന് സ്റ്റാർട്ടപ്പ് അവകാശപ്പെടുന്നു.

IoT പ്രാപ്‌തമാക്കിയ, AI അധിഷ്ഠിതമായ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന പ്രോഡക്റ്റാണ് ഇത്. പോർട്ടബിളും ലൈറ്റ് വെയ്റ്റുമായ ഡിവൈസിൽ നിന്ന്  സ്റ്റാർട്ടപ്പിന്റെ Qualix എന്ന ക്ലൗഡ് അധിഷ്ഠിത SaaS പ്ലാറ്റ്‌ഫോമിലേക്കാണ് ഡാറ്റ നൽകുന്നത്. ഫാമുകൾ, പാൽ സംഭരണ കേന്ദ്രങ്ങൾ, വെയർ ഹൗസുകൾ എന്നിവിടങ്ങളിലെല്ലാം ഉപകരണം ഉപയോഗിക്കാനാകുമെന്ന് സ്റ്റാർട്ടപ്പ് ഫൗണ്ടറും സിഇഒയുമായ Taranjeet Singh Bhamra, പറയുന്നു. വ്യക്തിഗത കർഷകരും സഹകരണ സംഘങ്ങളും ഗ്രാമങ്ങളും ഓരോ ദിവസവും വിതരണം ചെയ്യുന്ന പാലിനെക്കുറിച്ചുള്ള  വിവരങ്ങൾ  ശേഖരിച്ചാണ് സ്റ്റാർട്ടപ്പ് ഡാറ്റ തയ്യാറാക്കിയത്.

ഹാർഡ്‌വെയറും അൽഗോരിതവും നിർമ്മിക്കുന്നതിനും പരിശോധിക്കുന്നതിനും ഏകദേശം രണ്ട് വർഷത്തോളമാണ് സ്റ്റാർട്ടപ്പിന് വേണ്ടി വന്നത്. വൈദ്യുതി ഇല്ലാതായാലും പവർ ബാങ്ക് ഉപയോഗിച്ചും ഉപകരണം ചാർജ് ചെയ്യാൻ കഴിയും. ഉപകരണം ബ്ലൂടൂത്ത് വഴി ഒരു മൊബൈൽ ഫോണിലേക്ക് കണക്റ്റുചെയ്‌തിരിക്കുന്നു. ഇത് Cloud, AgNext സിസ്റ്റങ്ങളിലേക്ക്  ബന്ധിപ്പിച്ചിരിക്കുന്നു. ഡസ്റ്റ്-വാട്ടർ റെസിസ്റ്റന്റും ഏത് കാലാവസ്ഥാ സാഹചര്യങ്ങളിലും പ്രവർത്തിക്കാൻ കഴിയുന്നതുമാണ് ഡിവൈസ്.

ഒരു പാൽ ശേഖരണ കേന്ദ്രത്തിൽ, ഒരേസമയം 50-100 ക്ഷീര കർഷകർ എത്തിയാലും  കുറഞ്ഞ സമയത്തിനുള്ളിൽ പരിശോധിക്കുക എന്നതാണ് ലക്ഷ്യം. കൊഴുപ്പ് ഉൾപ്പെടെ പാലിലെ വിവിധ ഘടകങ്ങളുടെ പരിശോധനയ്ക്കുള്ള ശരാശരി സമയം 30 മുതൽ 35 സെക്കൻഡ് വരെയാണ്.  മായം കണ്ടുപിടിക്കുന്നതിന് ഏകദേശം 10 സെക്കൻഡ് കൂടുതൽ എടുക്കും.
 നിലവിൽ, സ്റ്റാർട്ടപ്പിന് സഹകരണ സംഘങ്ങൾ, ശേഖരണ കേന്ദ്രങ്ങൾ, ചില്ലിംഗ് സെന്ററുകൾ, മിൽക്ക് പ്രോസസിംഗ് മൾട്ടി നാഷണൽ കമ്പനികൾ എന്നിവയിലുടനീളം അയ്യായിരത്തിലധികം സ്ഥലങ്ങളിൽ ടെക്നോളജി വിന്യസിക്കാൻ ഓർഡറുകളുണ്ട്. കഴിഞ്ഞ വർഷം പഞ്ചാബ്, പശ്ചിമ ബംഗാൾ, ഹരിയാന എന്നിവിടങ്ങളിലെ 200 ലധികം പാൽ സഹകരണ സംഘങ്ങൾ  ഈ ഡിവൈസ് ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version