ആദായനികുതി വകുപ്പ് പുതിയ ഇ-ഫയലിംഗ് പോർട്ടൽ www.incometax.gov.in
വ്യക്തിഗത സഹായത്തിന് വെബ്‌സൈറ്റിൽ മുകളിലായി കൊടുത്തിരിക്കുന്ന ടാബ് ഉപയോഗിക്കാം. ആപ്ലിക്കേഷൻ ടാബിൽ ക്ലിക് ചെയ്യുമ്പോൾ ഐടിആറുകളും ബന്ധപ്പെട്ട ഫോമുകളും ഫയൽ ചെയ്യേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ച് മാർഗ്ഗനിർദ്ദേശം ലഭിക്കും.
റിഡക്ഷൻ, റീഫണ്ട് സ്റ്റാറ്റസ്, ടാക്സ് സ്ലാബ് മറ്റ് അനുബന്ധ വിവരങ്ങൾ എന്നിവയും അവിടെയുണ്ട്. താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ, ഇ-വെരിഫിക്കേഷൻ, ആധാർ ലിങ്കുചെയ്യൽ, റീഫണ്ട് സ്റ്റാറ്റസ്, ഐടിആർ സ്റ്റാറ്റസ് എന്നീ സേവനങ്ങൾ കാണാം. കൂടുതൽ താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ മെച്ചപ്പെട്ടതും യൂസർഫ്രണ്ട്ലിയുമായ ഹെല്പ് സെക്ഷനിൽ എത്തും. വിശദമായ ഉപയോക്തൃ മാനുവലുകൾ, FAQs, വീഡിയോകൾ എന്നിവ പോർട്ടലിൽ ലഭ്യമായ വിവിധ സേവനങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്ന് കാട്ടിത്തരും. ഇതിനുപുറമെ, മാർഗ്ഗനിർദേശങ്ങൾക്കും സഹായങ്ങൾക്കും ഒരു ചാറ്റ്ബോട്ടും ഹെൽപ്പ്ലൈനും ലഭ്യമാണ്.
പോർട്ടൽ വാഗ്ദാനം ചെയ്യുന്ന എല്ലാ സേവനങ്ങളും ലഭിക്കാൻ വ്യക്തികൾ രജിസ്റ്റർ ചെയ്ത് ലോഗിൻ ചെയ്യണം. രജിസ്റ്റർ ചെയ്ത ഉപയോക്താവല്ലെങ്കിൽ മുകളിൽ വലത് കോണിലുള്ള രജിസ്റ്റർ ടാബ് ക്ലിക്കുചെയ്യാം. രജിസ്റ്റർ ചെയ്ത അംഗങ്ങൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം.
ഫോമുകൾ, റിട്ടേണുകൾ, ടാക്സ് ഇ-പേ എന്നിവ ഫയൽ ചെയ്യാൻ ഇ-ഫയൽ മെനുവും പരാതി അറിയിക്കാൻ ഗ്രിവൻസ് ഓപ്‌ഷനുമുണ്ട്.
ഡാഷ്‌ബോർഡിൽ തന്നെ വിപുലമായ ഹെല്പ് മെനു ലഭ്യമാണ്.
ഡാഷ്‌ബോർഡിൽ തന്നെ വിപുലമായ ഹെല്പ് മെനു ലഭ്യമാണ്.
പേഴ്സണൽ പ്രൊഫൈൽ കാണുന്നതിനും എഡിറ്റ് ചെയ്യുന്നതിനും ‘My Profile’ ഓപ്‌ഷൻ ക്ലിക് ചെയ്യുക. കോൺടാക്റ്റ് വിശദാംശങ്ങൾ അപ്പപ്പോൾ അപ്‌ഡേറ്റ് ചെയ്യുന്നത് വ്യക്തിയും ഡിപ്പാർട്മെന്റും തമ്മിലുള്ള തടസ്സരഹിതമായ ആശയവിനിമയം ഉറപ്പാക്കും.
പോർട്ടലിന്റെ ഇടതുവശത്ത്, പ്രൊഫൈൽ പൂർത്തിയാക്കുന്നതിനു ചെയ്യേണ്ട കാര്യങ്ങൾ കാണാം. ഒരാൾക്ക് വിവിധ ഭാഷകളിൽ പോർട്ടൽ ആക്സസ് ചെയ്യാൻ കഴിയും. സംശയ നിവാരണത്തിന് ചാറ്റ്ബോട്ട് സേവനവും ഉറപ്പാക്കിയിട്ടുണ്ട്.