മലയാളി ഫൗണ്ടറായ സ്റ്റാർട്ടപ്പ് ഏറ്റെടുത്ത് ഗ്ലോബൽ ടെക് കമ്പനി ZoomInfo | ഇൻ‌സെന്റിന്റെ ചാറ്റ്ബോട്ട്

മലയാളി ഫൗണ്ടറായ സ്റ്റാർട്ടപ്പ് ഏറ്റെടുത്ത് ഗ്ലോബൽ ടെക് കമ്പനി ZoomInfo
ബിസിനസ്സ്-ടു-ബിസിനസ് സ്റ്റാർട്ടപ്പ് Insent A.I. അമേരിക്കൻ കമ്പനി ZoomInfo ഏറ്റെടുത്തു
മലയാളിയായ അർജുൻ പിളളയാണ് യുഎസ് ആസ്ഥാനമായ സ്റ്റാർട്ടപ്പ് നയിക്കുന്നത്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുളള മാർക്കറ്റിംഗ് പ്ലാറ്റ്ഫോമാണ് Insent A.I.നൽ‌കുന്നത്
ബിസിനസ്സ് സ്കെയിൽ ചെയ്യുന്നതിനുളള ചാറ്റിംഗ് സംവിധാനമാണ് Insent ഒരുക്കുന്നത്
ഇൻ‌സെന്റിന്റെ ചാറ്റ്ബോട്ട് സാങ്കേതികവിദ്യ ഉപയോഗിച്ച് വിൽപ്പന ത്വരിതപ്പെടുത്താനാകും
ഇൻസെന്റ് ഒപ്പമെത്തുന്നത് സൂഇൻഫോ ചാറ്റ് കൂടുതൽ സംവേദനക്ഷമമാക്കും
രണ്ടു വർഷം മാത്രം പ്രായമുളള സ്റ്റാർട്ടപ്പിന് ഇടപാടിൽ‌ ലഭിച്ച മൂല്യം വെളിപ്പെടുത്തിയിട്ടില്ല
ഏറ്റെടുക്കൽ വഴി അർജുൻ പിളള സ്ട്രാറ്റജി വിഭാഗം സീനിയർ വൈസ് പ്രസിഡന്റാകും
യുഎസിലും ഇന്ത്യയിലുമുളള ഇൻസെന്റ് ജീവനക്കാർ സൂം ഇൻഫോയുടെ ഭാഗമാകും
2019ൽ തമിഴ്നാട് സ്വദേശി പ്രസന്ന വെങ്കിടേഷുമായി ചേർന്നാണ് അർജുൻ പിളള Insent ആരംഭിച്ചത്
ലോകമാകമാനം 20,000 ത്തിലധികം കമ്പനികൾ‌ക്ക് മാർക്കറ്റ് ഇന്റലിജൻസ് സൊല്യൂഷൻ ZoomInfo നൽകുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version