സ്ത്രീ ശുചിത്വ ഉൽപന്നങ്ങളുടെ വിപണി ഇന്ത്യയിൽ വലുതാണ്
Hygiene and wellness brand ആയ Pee Safe പ്രീ-സീരീസ് ബി റൗണ്ടിൽ 25 കോടി രൂപ സമാഹരിച്ചത് അടുത്തിടെയാണ്. എന്താണ് ഇന്ത്യയിൽ Pee Safe പോലുളള ബ്രാൻഡുകളുടെ പ്രസക്തിയും വളർച്ചയുമെന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. കൺസ്യൂമർ കൂടുതൽ സെലക്ടീവാകുന്നു എന്ന സൂചനയാണ് ഇതുപോലെ പേഴ്സണൽ കെയർ പ്രൊഡക്റ്റുകളുടെ വളർച്ച സൂചിപ്പിക്കുന്നത്. ഇന്നവേഷനും നൂതന സാങ്കേതികവിദ്യയും ഇന്ത്യയിലെ വ്യക്തിഗത ശുചിത്വ സ്റ്റാർട്ടപ്പ് വിപണിയെ നയിക്കുന്നു.
ഇന്ത്യയിലെ സ്ത്രീ ശുചിത്വ ഉൽപന്നങ്ങളുടെ വിപണി 2020 ൽ 32.66 ബില്യൺ രൂപയുടേതായിരുന്നു. വിപണി 2021 – 2025 കാലയളവിൽ 16.87 ശതമാനം കോമ്പൗണ്ട് ആനുവൽ ഗ്രോത്ത് റേറ്റിൽ വികസിച്ച് 2025 ഓടെ 70.20 ബില്യൺ രൂപയിലെത്തുമെന്നാണ് മാർക്കറ്റ് അനാലിസിസ്. ഇന്ത്യയിലെ സാനിട്ടറി നാപ്കിനുകളുടെ വിപണി 2020ൽ 550 മില്യൺ ഡോളർ മൂല്യമുളളതായിരുന്നു. 2026 വരെ 12.2% വാർഷിക വളർച്ചാ നിരക്കാണ് പ്രതീക്ഷിക്കുന്നത്.
എന്താണ് femtech സ്റ്റാർട്ടപ്പുകൾ
ആദ്യകാലത്ത് P & G, Johnson & Johnson തുടങ്ങിയ വൻകിട FMCG കമ്പനികൾ ഭരിച്ചിരുന്ന Woman/Men ഹൈജീൻ പ്രോഡക്ട് മാർക്കറ്റ് ഇന്ന് പേഴ്സണൽ ഹൈജീൻ സ്റ്റാർട്ടപ്പുകളും ഫെംടെക് സ്റ്റാർട്ടപ്പുകളുമാണ് നയിക്കുന്നത്. പേഴ്സണൽ ഹൈജീൻ സ്റ്റാർട്ടപ്പുകളിൽ വലിയൊരു വിഭാഗം femtech സ്റ്റാർട്ടപ്പുകളാണ്. 2019 ൽ 123 മില്യൺ ഡോളർ ആണ് ഫെം-ടെക് സ്റ്റാർട്ടപ്പുകളിൽ നിക്ഷേപമായെത്തിയത്. ഇക്കോഫ്രണ്ട്ലി സാനിറ്ററി നാപ്കിനുകൾ, ഓർഗാനിക് കോട്ടൺ tampons, മെൻസ്ട്രൽ കപ്പുകൾ, പാന്റി ലൈനറുകൾ, ക്ലെൻസറുകൾ, breast pads, natural intimate washes, wipes, sweat pads എന്നിവ ഇന്ന് വിപണിയിൽ സുലഭമാണ്. സ്ത്രീകൾക്കായുളള സെക്ഷ്വൽ വെൽനസ് പ്രോഡക്ടുകളും ഇപ്പോൾ വിപണിയിൽ സർവ്വസാധാരണമാണ്.