കോവിഡ് വൈറസിന്റെ Delta Plus വേരിയന്റ്: ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രം
മഹാരാഷ്ട്ര, മധ്യപ്രദേശ്, കേരളം എന്നിവിടങ്ങളിലാണ് Delta Plus വേരിയന്റ് കണ്ടെത്തിയത്
അടിയന്തര നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ മൂന്ന് സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശം
മൂന്ന് സംസ്ഥാനങ്ങളിലെയും ചില ജില്ലകളിൽ ‘variant of concern’ ആയി Delta Plus കണക്കാക്കപ്പെടുന്നു
കേരളത്തിലെ പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് Delta Plus വേരിയന്റ് കണ്ടെത്തിയത്
മഹാരാഷ്ട്രയിലെ രത്‌നഗിരി, Jalgaon, മധ്യപ്രദേശിലെ ഭോപ്പാൽ, ശിവപുരി എന്നിവിടങ്ങളിലും കണ്ടെത്തി
ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റ വേരിയന്റിന്റെ മ്യൂട്ടേഷൻ സംഭവിച്ച വേർഷനാണിത്
മോണോക്ലോണൽ ആന്റിബോഡി റെസ്പോൺസ് കുറയ്ക്കുക, തീവ്രവ്യാപന ശേഷി ഇവ ഡെൽറ്റ പ്ലസിനുണ്ട്
ശ്വാസകോശ കോശങ്ങളുടെ റിസപ്റ്ററുകളെ ബാധിക്കുന്നതിനുളള കഴിവും ഡെൽറ്റ പ്ലസ് വേരിയന്റിനുണ്ട്
ഡെൽറ്റ പ്ലസ് വേരിയന്റിലെ ഇരുപത്തിരണ്ട് കേസുകൾ ഇന്ത്യയിൽ കണ്ടെത്തിയിട്ടുണ്ട്
ഇതിൽ 16 എണ്ണം മഹാരാഷ്ട്രയിൽ നിന്നും ബാക്കിയുള്ളവ മധ്യപ്രദേശിൽ നിന്നും കേരളത്തിൽ നിന്നുമാണ്
ഡെൽറ്റ പ്ലസ് വേരിയന്റ് ഇന്ത്യയുൾപ്പെടെ 9 രാജ്യങ്ങളിലാണ് കണ്ടെത്തിയിരിക്കുന്നത്