വനിതാ സംരംഭകർക്കായി Startup ഇന്ത്യയുടെ ആക്സിലറേറ്റർ പ്രോഗ്രാം | Accelerating Women Entrepreneur

വനിതാ സംരംഭകർക്കായി സ്റ്റാർട്ടപ്പ് ഇന്ത്യയുടെ ആക്സിലറേറ്റർ പ്രോഗ്രാം. Accelerating Women Entrepreneurs പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സ്ത്രീകൾ നയിക്കുന്ന ബിസിനസുകളുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനാണ് പ്രോഗ്രാം. WICCI ബാങ്കിംഗ് ആന്റ് ക്രെഡിറ്റ് കൗൺസിലിന്റെ സംരംഭമാണ് ആക്സിലറേറ്റർ പ്രോഗ്രാം. HSBC ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫിനാൻസിംഗ് ഓപ്ഷനുകളും നെറ്റ്‌വർക്കിംഗ്, മെന്ററിംഗ് അവസരങ്ങളും പ്രോഗ്രാം നൽകും. തിരഞ്ഞെടുത്ത സംരംഭകർക്കായി 4 മാസം നീളുന്നതാണ് ഓൺലൈൻ പ്രോഗ്രാം. പങ്കെടുക്കുന്നവർക്ക് അവരുടെ ബിസിനസ്സ് മോഡലുകൾ നിക്ഷേപകർക്ക് മുന്നിൽ അവതരിപ്പിക്കാനാകും. വ്യവസായ പ്രമുഖർ, ഫൗണ്ടർമാർ, സ്റ്റേക്ക് ഹോൾഡർമാർ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകും. വനിതകൾ സ്ഥാപകരോ സഹസ്ഥാപകരോ ആയിട്ടുളള സംരംഭങ്ങൾക്ക് പരിപാടിയിൽ പങ്കെടുക്കാം. അപേക്ഷകൻ ഫുൾടൈം ഫൗണ്ടറോ കോഫൗണ്ടറോ ആയിരിക്കണം. ആപ്ലിക്കേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30 ആണ്. വിശദാംശങ്ങൾക്ക് https://www.startupindia.gov.in/ സന്ദർശിക്കുക.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version