കോവിഡ് മൂലം ഈ സാമ്പത്തിക വർഷം രാജ്യത്തെ 73% MSMEകളും ലാഭമുണ്ടാക്കിയില്ലെന്ന് റിപ്പോർട്ട്
80% സംരംഭകരും ഭാവിയെക്കുറിച്ച് ആശങ്കയുള്ളവരെന്ന് കൺസോർഷ്യം ഓഫ് ഇന്ത്യൻ അസോസിയേഷൻസ്
13 ശതമാനം MSMEകൾ കോവിഡ് ആഘാതത്തിൽ തകർന്നതായും CIA സർവ്വേ പറയുന്നു
റീട്ടെയിൽ, ട്രാവൽ, ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ, ഓട്ടോമൊബൈൽ, റിയൽ എസ്റ്റേറ്റ് മേഖലയിലാണ് തകർച്ച
പലിശ ഇളവിനൊപ്പം മൊറട്ടോറിയം വാഗ്ദാനം ചെയ്യുക, ഒരു വർഷത്തേക്ക് NPAകൾ പ്രഖ്യാപിക്കാതിരിക്കുക
നിയമപരമായ പാലനം, ശിക്ഷാനടപടികൾ, വ്യവഹാരങ്ങൾ ഇവ SMBകൾക്ക് ഒഴിവാക്കി നൽകുക
ഉയർന്ന പലിശ, അസംസ്കൃത വസ്തുക്കളുടെ ഉയർന്ന വില, പിഴകൾ, ഇവയിൽ നിന്ന് പരിരക്ഷിക്കുക
GST, PF, ESI മുതലായ എല്ലാ പേയ്‌മെന്റ് ശേഖരണവും ആറുമാസത്തേക്ക് മാറ്റിവയ്ക്കുക
ലിബറൽ വായ്പകൾ നൽകി സംരംഭകരെ പിന്തുണയ്ക്കുക എന്നീ നിർദ്ദേശങ്ങളും സർവ്വേ മുമ്പോട്ട് വയ്ക്കുന്നു
കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംരംഭക താൽപ്പര്യം പരിഗണിക്കുന്നില്ലെന്ന് 82% പേർ അഭിപ്രായപ്പെട്ടു
59 ശതമാനം സംരംഭകർ ജീവനക്കാരെ കുറയ്ക്കുകയോ ജോലിയിൽ നിന്ന് പിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്
Micro, Small and Medium Enterprises Development Act, 2006 ഭേദഗതി ചെയ്യണമെന്നും CIA സർക്കാരിനോട് നിർദ്ദേശിച്ചു