ഇലക്ട്രിക്ക് വാഹന വിപണിയിൽ വിജയഗാഥയുമായി ഇന്ത്യയുടെ EMotorad | First E-Bike In The Indian market

രാജ്യത്ത് മൊബിലിറ്റിയുടെ ഭാവി ഇലക്ട്രിക് വാഹനങ്ങളാണ്. ഇന്ത്യൻ EV വിപണിയിൽ നിരവധി EV  സ്റ്റാർട്ടപ്പുകൾ സ്മാർട്ട് മൊബിലിറ്റി സൊല്യൂഷനുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പേരെടുത്ത EV സ്റ്റാർട്ടപ്പുകളിൽ ഒന്നാണ് പൂനെ ആസ്ഥാനമായുള്ള ഇ-സൈക്കിൾ സ്റ്റാർട്ടപ്പ് EMotorad. 2020ൽ തുടങ്ങിയ EMotorad എന്ന സ്റ്റാർട്ടപ്പിന്റെ വിജയം  പ്രീമിയം ക്വാളിറ്റി ഇലക്ട്രിക് സൈക്കിളുകൾ മിതമായ നിരക്കിൽ വിപണിയിൽ എത്തിക്കുന്നു എന്നതാണ്. മെയ്ഡ് ഇൻ ഇന്ത്യ ഇലക്ട്രിക് സൈക്കിളുകളിലൂടെ വിജയ പ്രയാണം തുടരുകയാണ് EMotorad.

Rajib Gangopadhyay, Kunal Gupta, Aditya Oza,  Sumedh Battewar എന്നിവരാണ് സ്റ്റാർട്ടപ്പ് ഫൗണ്ടർമാർ. 58 രാജ്യങ്ങളിൽ ക്ലയന്റുകളുള്ള സ്റ്റാർട്ടപ്പ് നിലവിൽ മൂന്ന് മോഡലുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇതുവരെ ഇന്ത്യയിൽ രണ്ടായിരത്തിലധികം ഇ-ബൈക്കുകൾ ഈ സ്റ്റാർട്ടപ്പ് എത്തിച്ചു കഴിഞ്ഞു. ഇന്ത്യയിൽ ആദ്യം എന്ന വിശേഷണത്തോടെ 2020 ഓഗസ്റ്റിലാണ്  സ്റ്റാർട്ടപ്പ് ഡ്യുവൽ സസ്പെൻഷൻ ബൈക്ക്  EMX അവതരിപ്പിക്കുന്നത്. മണിക്കൂറിൽ 28 കിലോമീറ്റർ വേഗത കൈവരിക്കാനും ഒറ്റ ചാർജിൽ 45 കിലോമീറ്റർ ദൂരം സഞ്ചരിക്കാനും EMX  മോഡലിന് കഴിയും.ഈ വർഷം ജനുവരിയിൽ  ആണ് രണ്ടാമത്തെ പ്രോഡക്ടായ T-Rex ഇന്ത്യൻ ഭൂപ്രദേശങ്ങളുടെ പ്രത്യേകത കണക്കിലെടുത്ത് രൂപകൽപ്പന ചെയ്ത മോഡലാണ്. സ്റ്റാർട്ടപ്പിന്റെ മൂന്നാമത്തെ പ്രോഡക്ടായ Doodle ഒരു fat-tyre foldable e-bike ആണ്. ജൂൺ മുതൽ അന്തർദ്ദേശീയ വിപണിയിലേക്കും Doodle  എത്തുന്നു.

ഡിസ്പ്ലേ, ബാറ്ററി കപ്പാസിറ്റി, ഫ്രെയിം, derailleurs, ഹാൻഡിൽബാർ, സ്റ്റെം മുതലായവയുടെ അടിസ്ഥാനത്തിൽ വില മാറും. മറ്റ് ബ്രാൻഡുകളിൽ നിന്നുള്ള സമാന E-ബൈക്കുകൾ 80,000 മുതൽ ഒരു ലക്ഷം രൂപ വരുമ്പോൾ അതിന്റെ പകുതി വിലയേ EMotorad സൈക്കിളിന് ഉള്ളൂവെന്ന് Rajib പറയുന്നു. ഈ സെപ്റ്റംബറിൽ ദുബായ്, അബുദാബി, ഷാർജ, ഒമാൻ എന്നിവിടങ്ങളിൽ കൂടി സാന്നിധ്യം വിപുലീകരിക്കും. ട്രൈഫോൾഡ് ഇ-ബൈക്ക് Trible, ഡെലിവറിക്കായുളള മിനി സ്കൂട്ടർ Ener-G എന്നിവയിലൂടെയാണ് UAE എൻട്രി. ഉപയോക്താവിന്റെ സ്മാർട്ട് ഫോൺ വഴി ഉപയോഗം സാധ്യമാകുന്ന ഒരു ട്രാക്കിംഗ്, സെക്യൂരിറ്റി ആപ്ലിക്കേഷനും EMotorad നൽകുന്നു. ഓഡോമീറ്റർ റീഡിംഗ്, ട്രിപ്പ് മീറ്റർ, ബാറ്ററി വോൾട്ടേജ്, ബാറ്ററി സ്റ്റാറ്റസ്, കലോറി ഇവ ട്രാക്ക് ചെയ്യുന്ന ആപ്പാണ് ഇത്.

EMotorad അതിന്റെ പ്രാരംഭ ഫണ്ട് സമാഹരണത്തിനുളള പ്രക്രിയയിലാണ് ഇപ്പോൾ. സ്റ്റാർട്ടപ്പിന്റെ ഇന്ത്യൻ B2C വിപണിയിലെ വരുമാനം ആറുമാസത്തിനുള്ളിൽ ഒരു മില്യൺ ഡോളർ കവിഞ്ഞു. ഈ വർഷം അവസാന ക്വാർട്ടർ പൂർത്തിയാകുമ്പോൾ 25 മില്യൺ ഡോളർ വരുമാനം അന്താരാഷ്ട്ര B2B വിപണിയിൽ നിന്ന് ലക്ഷ്യമിടുന്നതായി Kunal Gupta. 6 മില്യൺ ഡോളർ പർച്ചേസ് ഓർഡറുകൾ നിലവിലുണ്ടെന്നും കുനാൽ പറയുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version