Instagram ഇനി വെറും ഫോട്ടോ ഷെയറിംഗ് ആപ്പ് അല്ലെന്ന് ഇൻസ്റ്റാഗ്രാം മേധാവി Adam Mosseri. TikTok പോലെ ആകാനുളള ശ്രമത്തിലാണ് ഇൻസ്റ്റാഗ്രാമെന്ന് റിപ്പോർട്ട്. ടിക് ടോക്ക് പോലുള്ള ജനപ്രിയ ആപ്ലിക്കേഷനുകളിലെ ഫീച്ചറുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഒരു എന്റർടെയ്ൻമെന്റ് ആപ്ലിക്കേഷനായി പരിവർത്തനം ചെയ്യാനുളള ശ്രമത്തിലാണ് ഇൻസ്റ്റാഗ്രാം. ടിക് ടോക്ക്, യൂട്യൂബ് ഇവയുടെ വീഡിയോ പ്ലാറ്റ്ഫോം വിജയമാണ് ഇൻസ്റ്റാഗ്രാമിന് പ്രേരണ. വിനോദത്തിലേക്കും വീഡിയോകളിലേക്കും ഇൻസ്റ്റാഗ്രാം ഇനി മാറുമെന്ന് Adam Mosseri
യൂസർ ഫോളോ ചെയ്യാത്ത വിഷയങ്ങളിലുളള റെക്കമൻഡേഷൻ ഇനി ഇൻസ്റ്റാഗ്രാം നൽകും. പൂർണ ദൃശ്യാനുഭവത്തിനായി ഫുൾ സ്ക്രീൻ വീഡിയോ ഫീച്ചറുകൾ വൈകാതെ അവതരിപ്പിക്കും. IGTV, Reels, Stories ഇവയിലെ ഉളളടക്കങ്ങൾക്ക് നിലവിൽ ഫുൾസ്ക്രീൻ വീഡിയോ നൽകുന്നുണ്ട്.
Related Posts
Add A Comment