ആറ് ടെക്നോളജി ഇന്നവേഷൻ പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്രസർക്കാർ തുടക്കമിട്ടു
ഈ പ്ലാറ്റ്ഫോമുകൾ മാനുഫാക്ചറിംഗ് ടെക്നോളജികളിൽ ശ്രദ്ധ കേന്ദ്രീകരിക്കും
ഇന്ത്യയിൽ നിന്ന് ലോകത്തേക്ക് മത്സരിക്കാൻ പറ്റുന്ന പ്രോഡക്റ്റുകൾ നിർമ്മിക്കുക ലക്ഷ്യം
IIT-മദ്രാസ്, BHEL, HMT എന്നിവയുൾപ്പെടെ പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നു
Original Equipment Manufacturers , ടയർ -1 ടയർ -2, ടയർ -3 കമ്പനികൾ എന്നിവരെ ഇത് സഹായിക്കും
അസംസ്കൃത വസ്തു നിർമ്മാതാക്കൾ, സ്റ്റാർട്ടപ്പുകൾ, R & D സ്ഥാപനങ്ങൾ എന്നിവർക്കും സഹകരിക്കാം
കോളേജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയ്ക്കും ടെക്നോളജി സൊല്യൂഷനുകൾ നൽകും
മാനുഫാക്ചറിംഗ് ടെക്നോളജി ഉൾപ്പെടുന്ന മേഖലകളിൽ പരിഹാരം നൽകും
വിദ്യാർത്ഥികൾ, വിദഗ്ധർ, സ്ഥാപനങ്ങൾ, വ്യവസായങ്ങൾ, ലാബുകൾ എന്നിവ ഇതിനകം രജിസ്റ്റർ ചെയ്തു
മന്ത്രി പ്രകാശ് ജാവ്ദേക്കറാണ് പ്ലാറ്റ്ഫോമുകൾ അവതരിപ്പിച്ചത്