കള്ള് ചെത്തും ചെത്ത് തൊഴിലാളികളും കേരളത്തിന്റെ കാഴ്ചയാണ്. കള്ള് വ്യവസായം ആയിരക്കണക്കിന് കുടുംബങ്ങളുടെ വരുമാനവുമാണ്. ഓരോ ദിവസവും ചെത്ത് തൊഴിലാളികളുടെ അത്യധ്വാനത്തിലാണ് കള്ള് ശേഖരിക്കുന്നത്. കള്ള് ചെത്തുന്നതിൽ ടെക്നോളജി ഇന്നവേഷൻ കൊണ്ടുവരികയാണ് നവ എന്ന മലയാളി സ്റ്റാർട്ടപ്.
ഓരോ പൂക്കുലയിലും ഘടിപ്പിക്കുന്ന റോബോട്ടിക് ഡിവൈസാകും ഇനി കള്ള് ചെത്തുക. മാത്രമല്ല, സോളാറിൽ പ്രവർത്തിക്കുന്ന ഈ ഉപകരണം തെങ്ങിന് താഴെ വെച്ചിരിക്കുന്ന പാത്രത്തിൽ കള്ള് ശേഖരിക്കാൻ സഹായിക്കും
ചെത്ത് തൊഴിലാളികളുടെ തൊഴിൽ സംരംക്ഷിക്കുക മാത്രമല്ല, അവരുടെ പ്രൊഡക്റ്റിവിറ്റി കൂട്ടുകയുമാണ് നവ എന്ന സ്റ്റാർട്ടപ്. കൂടുതൽ തെങ്ങിൽ നിന്ന് കള്ളോ നീരയോ ശേഖരിക്കാൻ തൊഴിലാളികളെ നവയുടെ യന്ത്രചെത്തുകാരൻ സഹായിക്കും.
ബാംഗ്ളൂരിൽ ജോലി ചെയ്തിരുന്ന ചാൾസിന്റെ നവ എന്ന സ്റ്റാർട്ടപ്പാണ് റോബോട്ടിക് ചെത്തുകാരനെ നിർമ്മിച്ചിരിക്കുന്നത്.. ഈ പ്രൊഡക്റ്റ് ഇന്നവേഷന്‍ ഗ്രാന്റും, അവാർഡും ഇതിനകം നവ നേടിക്കഴിഞ്ഞു, കേരള സ്റ്റാർട്ടപ് മിഷനിലാണ് നവ ഇൻകുബേറ്റ് ചെയ്തിരിക്കുന്നത്. ചെത്തുന്നയാളുടെ ജോലിയും കള്ള് ഊറിവരുന്ന പ്രോസസും എല്ലാം സസൂക്ഷ്മം നിരീക്ഷിച്ചാണ് നവ റോബോട്ട് നിർമ്മിച്ചത്.
ഇന്റോനേഷ്യ, ഫിലിപ്പീൻസ്, തായ്ലാണ്ട്, ശ്രീലങ്ക തുടങ്ങി തെങ്ങിൻ കള്ള് ശേഖരിക്കുന്ന ഏത് രാജ്യത്തും ഈ ഡിവൈസ് ഉപയോഗിക്കാനാകും. ലോകത്ത് തെങ്ങിൻ കൃഷിയിൽ രണ്ടാമത് നിൽക്കുന്ന ഇന്ത്യയിൽ ടെക്നോളജിയുടെ സഹായത്തോടെ കൂടുതൽ പ്രൊഡക്റ്റാവാകാനും നേട്ടമുണ്ടാക്കാനുമാണ് നവ ലക്ഷ്യമിടുന്നത്.