വിദേശ എക്സ്ചേഞ്ചുകളുടെ സേവനങ്ങൾക്ക് 18% GST കൊണ്ടുവന്നേക്കും

ഫോറിൻ ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ GST യുടെ കീഴിൽ കൊണ്ടുവരാൻ കേന്ദ്ര നീക്കം
വിദേശ എക്സ്ചേഞ്ചുകളുടെ സേവനങ്ങൾക്ക് 18% GST കൊണ്ടുവരാൻ സാധ്യതയെന്ന് റിപ്പോർട്ട്
ഓൺലൈൻ ഇൻഫർമേഷൻ ഡാറ്റാബേസ് ആക്സസ് & റിട്രീവൽ സർവീസസ് എന്നതാകും കാറ്റഗറി
നിലവിൽ ഇന്ത്യൻ വിപണിയിലെ മിക്ക വിദേശ ക്രിപ്റ്റോ എക്സ്ചേഞ്ചുകളും കേന്ദ്രത്തിന് ടാക്സ് നൽകുന്നില്ല
മിക്ക ഇന്ത്യൻ എക്സ്ചേഞ്ചുകളും ഈടാക്കുന്ന കമ്മീഷന് 18%  GST സ്വമേധയാ അടയ്ക്കുന്നു
ഗ്ലോബൽ ക്രിപ്റ്റോ എക്സ്ചേഞ്ചുകളായ കോയിൻബേസ്, ബിനാൻസ്,OKEx, ജെമിനി ഇവ ഇന്ത്യയിലുണ്ട്
Kraken, Bitfinex, KuCoin എന്നീ ഗ്ലോബൽ ക്രിപ്റ്റോ എക്സ്ചേഞ്ചുകളും വൈകാതെ ഇന്ത്യൻ വിപണിയിലെത്തും
പരോക്ഷനികുതി വകുപ്പ് ഈ വിദേശ എക്സ്ചേഞ്ചുകൾക്ക് ഇന്ത്യൻ വിപണിയിൽ നികുതി ഏർപ്പെടുത്തിയേക്കും
ഇന്ത്യയിലെ ദൈനംദിന  ക്രിപ്റ്റോ ഇടപാടുകൾ നിലവിൽ 350 മില്യൺ ഡോളർ – 500 മില്യൺ ഡോളർ വരെയാണ്
എന്നാൽ, ക്രിപ്റ്റോ എക്സ്ചേഞ്ചിലെ  നികുതി എങ്ങനെ എന്നതിനെക്കുറിച്ച് കൂടുതൽ വ്യക്തതയില്ല
ക്രിപ്റ്റോയെ ലീഗൽ ടെൻഡറായോ ഒരു സ്വത്തായോ അംഗീകരിക്കാൻ സർക്കാർ മുമ്പ് വിസമ്മതിച്ചിരുന്നു
ക്രിപ്റ്റോ മൂലമുളള നേട്ടങ്ങൾക്കോ വരുമാനത്തിനോ നികുതി പ്രഖ്യാപിക്കുന്നത് ഉചിതമെന്നാണ് വിദഗ്ധാഭിപ്രായം

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version