നിയമവിരുദ്ധമായ ഉള്ളടക്കമുളള പോസ്റ്റുകൾ നീക്കം ചെയ്ത് ഫേസ്ബുക്ക്
ഒരു മാസത്തിനുള്ളിൽ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും നീക്കം ചെയ്തത് 3.2 കോടി പോസ്റ്റുകൾ
മെയ് 15 മുതൽ നിയമവിരുദ്ധമായ ഉള്ളടക്കമുളള പോസ്റ്റുകളാണ് നീക്കം ചെയ്തത്
പുതിയ IT നിയമത്തിന്റെ സ്വാധീനത്തിലാണ് കമ്പനികൾ പോസ്റ്റുകൾ നീക്കം ചെയ്തത്
സ്പാം, അഡൾട്ട് ന്യൂഡിറ്റി,ഹരാസ്മെന്റ്,വയലൻസ് ഇവയുളള പോസ്റ്റുകളാണ് നീക്കം ചെയ്യപ്പെട്ടത്
യൂട്യൂബ്, Koo എന്നിവയും സമാനമായി പ്ലാറ്റ്ഫോമിലെ പോസ്റ്റുകൾ നീക്കിയിട്ടുണ്ട്
ഫേസ്ബുക്കിൽ നീക്കിയത് സ്പാം-2.5 കോടി,അക്രമാസക്തമായ ഉളളളടക്കം-25ലക്ഷം,ന്യൂഡിറ്റി-
അപകടകരമായ ഓർഗനൈസേഷനുകളും വ്യക്തികളും എന്ന കാറ്റഗറിയിൽ 1.8 ലക്ഷം പോസ്റ്റുകൾ നീക്കി
മയക്കുമരുന്നുകളും ആയുധങ്ങളും സംബന്ധിച്ചുളള 9,700 പോസ്റ്റുകളും ഫേസ്ബുക്ക് നീക്കം ചെയ്തു
ഇൻസ്റ്റാഗ്രാമിൽ ആത്മഹത്യ സംബന്ധ പോസ്റ്റുകൾ 7 ലക്ഷമാണ് നീക്കം ചെയ്തത്
വയലൻസിൽ 6.7 ലക്ഷം പോസ്റ്റുകളും ന്യൂഡിറ്റി-സെക്ഷ്വൽ ആക്ടിവിറ്റിയിൽ 4.9 ലക്ഷം പോസ്റ്റുകളും നീക്കി
നിയമവിരുദ്ധമായ ഉളളടക്കം അൽഗോരിതം ഫ്ലാഗുചെയ്ത അടിസ്ഥാനത്തിലാണെന്ന് കമ്പനികൾ
കമ്പനികൾ ഉടൻ പുറത്തിറക്കുന്ന റിപ്പോർട്ടിൽ യൂസറുടെ പരാതിയെ തുടർന്ന് മാറ്റിയ ഉളളടക്കങ്ങളും നൽകും
സോഷ്യൽ മീഡിയ കമ്പനികളിൽ ട്വിറ്റർ മാത്രമാണ് പ്രതിമാസ റിപ്പോർട്ട് നൽകാതിരിക്കുന്നത്