ഫോൺ കോളുകൾ നിങ്ങളെ ശല്യപ്പെടുത്തുന്നുണ്ടോ, ഇനി ശിക്ഷ പിഴയാണ്

ശല്യപ്പെടുത്തുന്ന കോളുകൾക്കും അനാവശ്യ സന്ദേശങ്ങൾക്കും ഇനി പിഴ ശിക്ഷ
ഫലപ്രദമായ നിയന്ത്രണം കഴിയാത്തതിനാൽ‌ കുറ്റവാളികൾക്ക് പിഴ ചുമത്താൻ സർക്കാർ തീരുമാനിച്ചു
നിരന്തര പ്രശ്നം സൃഷ്ടിക്കുന്നവർക്ക് പതിനായിരം രൂപയാണ് പരമാവധി പിഴയായി ചുമത്തപ്പെടുക
ആവർത്തിച്ചു ശല്യം ചെയ്യുന്നവരുടെ ഫോൺ നമ്പറുകൾ പ്രവർത്തന രഹിതമാക്കുകയും ചെയ്യും
വ്യാജവും തെറ്റായതുമായ രേഖകൾ‌ വഴി ലഭിച്ച കണക്ഷനുകളും സ്പെഷ്യൽ വിംഗുകൾ പരിശോധനവിധേയമാക്കും
പ്രമോഷണൽ SMS ഒഴിവാക്കാൻ മൊബൈൽ ഫോൺ ഉപയോക്താവ് 1909 ലേക്ക് ‘STOP’ എന്ന് സന്ദേശമയക്കണം
അനാവശ്യമായി SMS അയച്ച കമ്പനിയുടെ പേരും സന്ദേശത്തിൽ സൂചിപ്പിക്കണം
ഈ കമ്പനിയുടെ എല്ലാ പ്രൊമോഷണൽ ആശയവിനിമയങ്ങളെയും ഇത് തടയും
രജിസ്റ്റർ ചെയ്ത ടെലിമാർക്കറ്റർമാർ‌ക്ക് ഓരോ ലംഘനത്തിനും പിഴ 1000 രൂപ മുതൽ 10,000 രൂപ വരെയാണ്
ഉപയോക്താക്കൾക്ക് കണക്ഷനുകളുടെ എണ്ണം അറിയുന്നതിനും എടുത്തിട്ടില്ലാത്ത കണക്ഷൻ റിപ്പോർട്ട് ചെയ്യാനുമാകും
ടെലികോം ശൃംഖലകളിലൂടെയുള്ള കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിന് രണ്ടു വിഭാഗങ്ങൾ രൂപീകരിച്ചു
ഡിജിറ്റൽ ഇന്റലിജൻസ് യൂണിറ്റ്, Telecom Analytics for Fraud Management & Consumer Protection എന്നിവയാണത്
മൊബൈൽ നെറ്റ്‌വർക്കുകളിലൂടെയുള്ള അനാവശ്യ കോളുകൾ, സന്ദേശങ്ങൾ, തട്ടിപ്പുകൾ ഇവ തടയുകയാണ് ലക്ഷ്യം

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version