പ്രൈവസി പോളിസിയോ? ഏയ് ഒരു കടുംപിടുത്തവുമില്ലെന്ന് WhatsApp

പുതിയ പ്രൈവസി പോളിസി നടപ്പാക്കുന്നത് നിർത്തി വച്ചിരിക്കുകയാണെന്ന് WhatsApp
സ്വകാര്യതാ നയം തിരഞ്ഞെടുക്കാൻ നിർബന്ധിക്കില്ലെന്ന് വാട്‌സ്ആപ്പ് ദില്ലി ഹൈക്കോടതിയെ അറിയിച്ചു
ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ പ്രാബല്യത്തിൽ വരുന്നതുവരെ പുതിയ പ്രൈവസി പോളിസി നടപ്പാക്കില്ല
പുതിയ സ്വകാര്യതാ നയം തിരഞ്ഞെടുക്കാത്ത ഉപയോക്താക്കളുടെ പ്രവർത്തനം പരിമിതപ്പെടുത്തില്ല
ഉപയോക്താക്കൾക്ക് പോളിസി അപ്‌ഡേറ്റ് നോട്ടിഫിക്കേഷൻ നൽകുന്നത് വാട്ട്‌സ്ആപ്പ്  തുടരും
Competition Commission of India വാട്സ്ആപ്പ് സ്വകാര്യത നയത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു
കോംപറ്റീഷൻ കമ്മീഷൻ തീരുമാനത്തിനെതിരായ ഹർജി സിംഗിൾ ബെഞ്ച്  ജഡ്ജി തള്ളിയിരുന്നു
ഇതിനെതിരെ ഫേസ്ബുക്കും വാട്സ്ആപ്പും നൽകിയ ഹർജിയിലാണ്  ദില്ലി ഹൈക്കോടതി വാദം കേട്ടത്
മുതിർന്ന അഭിഭാഷകനായ ഹരീഷ് സാൽവേയാണ് വാട്സ്ആപ്പിന് വേണ്ടി ഹാജരായത്
ഫെയ്‌സ്ബുക്കുമായി ഡാറ്റ പങ്കിടുന്നുവെന്ന ആശങ്കയെ തുടർന്നാണ് പ്രൈവസി പോളിസി വിവാദമായത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version