ബിൽഡിംഗ് പെർമിറ്റിലെ പുതിയ തീരുമാനം ഗുണകരമാകുന്നത് ആർക്കൊക്കെ?

ബിൽഡിംഗ് പെർമിറ്റിലെ പുതിയ സർക്കാർ തീരുമാനം ഗുണകരമാകുക ലക്ഷക്കണക്കിന് ആളുകൾക്ക്
കെട്ടിട നിർമ്മാണെ പെർമിറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയെന്ന തീരുമാനമാണ് ആശ്വാസാകുക
സംസ്ഥാനത്തെ നഗരസഭകൾ ഒരു വർഷം ഏകദേശം 80,000 കെട്ടിട നിർമ്മാണ അപേക്ഷ കൈകാര്യം ചെയ്യുന്നു
ഗ്രാമപഞ്ചായത്തുകൾ ഒരു വർഷം ഏകദേശം 1,65,000 കെട്ടിട നിർമ്മാണ അപേക്ഷകളും പരിഗണിക്കുന്നുണ്ട്
ഇതിൽ ഏകദേശം 2,00,000 കെട്ടിടങ്ങൾക്കും സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ പെർമിറ്റ് നൽകാനായേക്കും
കെട്ടിട നിർമാണത്തിന് ഓഫീസ് കയറിയിറങ്ങാതെ നടപടി ലഘൂകരിക്കാനുളള പദ്ധതിയാണ് ഇത്
ഉടമയെ വിശ്വാസിച്ച് കെട്ടിട നിർമാണത്തിന് അനുമതി നൽകുന്ന നടപടിക്രമങ്ങളാണ് നടപ്പാക്കുന്നത്
അപേക്ഷ ലഭിച്ച് അഞ്ച് ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട തദ്ദേശഭരണ സെക്രട്ടറി അനുമതി നൽകണം
ലോ റിസ്‌ക്ക് ഗണത്തിൽ വരുന്ന 300 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള ഗാർഹിക കെട്ടിടങ്ങൾ
200 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ
100 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങൾ എന്നിവക്ക് നിർമാണ പെർമിറ്റ് ലഭിക്കും
കെട്ടിടത്തിന്റെ അടിത്തറ പൂർത്തിയായിക്കഴിയുമ്പോൾ സ്ഥല പരിശോധന നടത്തും
ഇതിലൂടെ നിർമാണത്തിൽ ചട്ടലംഘനമുണ്ടെങ്കിൽ തുടക്കത്തിൽ തന്നെ കണ്ടെത്താനും സാധിക്കും
നിർമ്മാണ പെർമിറ്റിന് രജിസ്ട്രേഡ് ലൈസൻസികൾ നഗരകാര്യ വകുപ്പിൽ നിശ്ചിത ഫീസ് അടച്ച് എംപാനൽ ചെയ്യണം
അപേക്ഷയും പ്ലാനും ചട്ട പ്രകാരമെന്ന് ഉറപ്പുവരുത്തേണ്ടത് കെട്ടിട ഉടമസ്ഥനും എംപാനൽഡ് ലൈസൻസിയുമാണ്
നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ ആവശ്യമെങ്കിൽ അത് കൂടി ഉൾപ്പെടുത്തിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version