പാൻഡമിക് കാലം ഇന്ത്യയെ ലോകത്തിലെ രണ്ടാമത്തെ വലിയ Casual Gaming വിപണിയാക്കി.
2020 ജൂണിൽ 433 ദശലക്ഷം ഗെയിമർമാരെങ്കിൽ 2025ഓടെ 657 ദശലക്ഷം പ്രതീക്ഷിക്കുന്നു.
ഈ സാമ്പത്തിക വർഷം ആഭ്യന്തര ഓൺലൈൻ ഗെയിമിംഗ് വരുമാനം 136 ബില്യൺ രൂപയിലെത്തി.
21% കോമ്പൗണ്ട് ആനുവൽ ഗ്രോത്ത് റേറ്റിൽ 2025-ഓടെ 290 ബില്യൺ രൂപയായി വളരുമെന്ന് കണക്കാക്കപ്പെടുന്നു.
2020 ഓഗസ്റ്റ് മുതൽ 2021 ജനുവരി വരെ 544 ദശലക്ഷം ഡോളർ ഗെയിമിംഗ് സെക്ടറിൽ നിക്ഷേപമായെത്തി.
2014 നും 2020 നും ഇടയിൽ ഇന്ത്യൻ ഗെയിമിംഗ് സ്റ്റാർട്ടപ്പുകൾ നേടിയ മൊത്തം നിക്ഷേപം 350 മില്യൺ ഡോളറാണ്.
ഇന്ത്യയിലെ ആദ്യത്തെ ഗെയിമിംഗ് കേന്ദ്രീകൃത ഫണ്ടായ Lumikai ഈ വർഷം ആരംഭിച്ചിരുന്നു.
2020 ൽ, ലോകത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കാഷ്വൽ ഗെയിമിംഗ് ഡൗൺലോഡ് ഇന്ത്യയിലാണ് -7.3 ബില്യൺ.
രാജ്യത്ത് കാഷ്വൽ ഗെയിമിംഗിന്റെ വളർച്ചയെ പ്രധാനമായും നയിച്ചത് Ludo King ആയിരുന്നു.
FY 21 ലെ കാഷ്വൽ ഗെയിമിംഗ് വരുമാനത്തിന്റെ 60 ശതമാനം പരസ്യത്തിൽ നിന്നുമാണ്.
ഗെയിമുകളുടെ പ്രാദേശികവൽക്കരണവും തദ്ദേശീയ സ്റ്റുഡിയോകളുടെ ആവിർഭാവവും ഗെയിമിംഗിന്റെ വളർച്ച കൂട്ടി.
കൂടുതൽ ടയർ II, ടയർ III മാർക്കറ്റുകൾ സജീവ ഗെയിമർമാരുടെ വളർച്ച രേഖപ്പെടുത്തുന്നു.
2020 ൽ രാജ്യത്തെ മാധ്യമ -വിനോദ മേഖലയിൽ അതിവേഗം വളരുന്ന വിഭാഗമായിരുന്നു ഓൺലൈൻ ഗെയിമിംഗ്.
2020 സാമ്പത്തിക വർഷം ഏകദേശം 10-15 ദശലക്ഷം ഇ-സ്‌പോർട്സ് കാഴ്ചക്കാർ ഇന്ത്യയിലുണ്ടായിരുന്നു.
2025 സാമ്പത്തിക വർഷത്തിൽ ഇ-സ്പോർട്സിൽ 130 ദശലക്ഷം വരെ കാഴ്ചക്കാരെ വരെ പ്രതീക്ഷിക്കുന്നു.
FY21ലെ 1.7 ബില്യൺ രൂപയിൽ നിന്നും FY25 ഓടെ 5.7 ബില്യൺ രൂപയിൽ ഇ-സ്പോർട്സ് സെഗ്മെന്റെത്തും.