മെക്സിക്കോയിൽ ബ്രാൻഡ് നെയിം സംരംക്ഷിക്കാൻ ഇന്ത്യയുടെ ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ മെക്സിക്കോയിൽ ഖാദി ബ്രാൻഡും ലോഗോയും രജിസ്റ്റർ ചെയ്യാൻ KVIC അപേക്ഷ നൽകിയിരുന്നു. ഒരു പ്രാദേശിക സ്ഥാപനവും സമാനമായി രജിസ്ട്രേഷൻ തേടിയിട്ടുണ്ടെന്ന് കണ്ടെത്തി. KVIC എതിർത്തതോടെ മെക്സിക്കൻ സ്ഥാപനത്തിന് ഇതുവരെ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞിട്ടില്ല. യുഎഇയും മെക്സിക്കോയും ഖാദി ലോഗോയും ബ്രാൻഡും അംഗീകരിച്ച ഏറ്റവും പുതിയ രാജ്യങ്ങളിൽ ഒന്നാണ്. ലോകമെമ്പാടുമായി 41 രജിസ്ട്രേഷൻ അപേക്ഷകളാണ് ബ്രാൻഡ് നെയിമും ലോഗോയും നിലനിർത്താൻ KVIC നൽകിയത്. ജപ്പാൻ, നേപ്പാൾ മുതൽ മ്യാൻമർ, ബ്രസീൽ വരെ KVIC ബ്രാൻഡ് സംരംക്ഷണത്തിന് ശ്രമിക്കുന്നു. വ്യാജൻമാരിൽ നിന്നും ഖാദിയെ സംരംക്ഷിക്കുന്നത് ട്രേഡ്മാർക്ക് രജിസ്ട്രേഷനെന്ന് ചെയർമാൻ Vinai Kumar Saxena. മുൻപ് ജർമൻ കമ്പനി BNP യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ Khadi ട്രേഡ് മാർക്കിൽ അവകാശം നേടിയിരുന്നു. ട്രേഡ്മാർക്ക് തർക്കം രമ്യമായി പരിഹരിക്കാനുളള സന്നദ്ധത ജർമ്മൻ സ്ഥാപനമായ BNP പ്രകടിപ്പിച്ചതായി KVIC. ഖാദി ബ്രാൻഡ് ദുരുപയോഗം ചെയ്യാനുളള പല ശ്രമങ്ങളും തടഞ്ഞത് KVIC യുടെ ഫലപ്രദമായ ഇടപെടലാണ് ഖാദി ബ്രാൻഡ് സൗന്ദര്യമത്സരങ്ങളിലും മറ്റു ബിസിനസുകളിലും ഉപയോഗിക്കുന്നത് ദില്ലി ഹൈക്കോടതിയും വിലക്കിയിരുന്നു.
ഖാദിയുടെ പേര് കാക്കാൻ ഇന്ത്യയുടെ ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ
ഖാദി ബ്രാൻഡ് ദുരുപയോഗം ചെയ്യാനുളള പല ശ്രമങ്ങളും തടഞ്ഞത് KVIC