ക്രിപ്റ്റോ കറൻസി ഇടപാടിന് ബാങ്ക് വന്നാൽ, അത് പോരേ അളിയാ... | Cashaa To Promote Cryptocurrency

ക്രിപ്‌റ്റോ കറൻസി ബാങ്ക് Cashaa ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് റിപ്പോർട്ട്. ക്രിപ്റ്റോകറൻസി ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ Cashaa ഓഗസ്റ്റ് മുതൽ പ്രവർത്തനം ആരംഭിക്കും. അടുത്ത മാസം ഇന്ത്യയിൽ പ്രവർത്തനമാരംഭിക്കുമെന്ന് Cashaa സിഇഒയും സ്ഥാപകനുമായ Kumar Gaurav. ന്യൂഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ പ്രാരംഭ പ്രവർത്തനം ആരംഭിക്കും. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലേക്ക് ക്രമേണ വ്യാപിപ്പിക്കും. ആഭ്യന്തര ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ചുകളുമായി ചർച്ച നടത്തി വരികയാണെന്നും Kumar Gaurav. അഞ്ച് ദശലക്ഷം ഉപഭോക്താക്കളെ Cashaa ലക്ഷ്യമിടുന്നതായും CEO. നിക്ഷേപകർക്കും എക്സ്ചേഞ്ചുകൾക്കും ബാങ്കിംഗ് പ്രശ്നങ്ങളിൽ സഹായമാകുമെന്ന് കരുതുന്നു. വ്യക്തിഗത ട്രേഡിംഗ് നടത്താൻ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകൾ Cashaa ആരംഭിക്കും. ക്രിപ്‌റ്റോ കറൻസി ട്രേഡർമാർക്ക് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന ഭയമില്ലാതെ ഇടപാട് നടത്താം. പേഴ്സണൽ ബാങ്ക് അക്കൗണ്ടുകൾ കൂടാതെ ഡെബിറ്റ് കാർഡുകളും ക്രിപ്റ്റോ വായ്പകളും വാഗ്ദാനം ചെയ്യും. മറ്റേതൊരു ബാങ്കും ചെയ്യുന്നതുപോലെ എല്ലാ KYC മാനദണ്ഡങ്ങളും പാലിക്കുമെന്ന് കുമാർ ഗൗരവ്. United Multistate Credit Co. Operative Society യുമായി സഹകരിച്ചാണ് Cashaa പ്രവർത്തിക്കുന്നത്. Nexo, Huobi, CoinDCX, Unocoin എന്നിവയുൾപ്പെടെ 200 ലധികം ക്രിപ്റ്റോ ബിസിനസുകൾ പ്ലാറ്റ്ഫോമിലുണ്ട്. ഫിസിക്കൽ ബ്രാഞ്ചുകൾ മൂന്നെണ്ണം തുറന്ന Cashaa 100 ബ്രാഞ്ചുകളിലേക്ക് വികസിപ്പിക്കുന്നതിനും ശ്രമിക്കുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version