തെലുങ്കാനയിൽ ഒന്ന് പോയി വന്നപ്പോൾ കിറ്റെക്സിന് ഷെയർ ഉയർന്നതെങ്ങനെ?

തെലങ്കാനയിൽ 1000 കോടി നിക്ഷേപിക്കാനുളള നീക്കം കിറ്റക്സിന് നൽകിയത് മികച്ച നേട്ടം. കിറ്റക്സ് ചെയർമാനും MDയുമായ സാബു ജേക്കബ് 7 ദിവസത്തിനുള്ളിൽ 222 കോടി രൂപ നേട്ടം കൊയ്തു. BSE ലിസ്റ്റിംഗുളള കമ്പനിയിൽ പ്രമോട്ടറായ സാബു ജേക്കബിന് 55 ശതമാനം ഷെയറുകളാണുളളത്. കമ്പനിയുടെ വിപണി മൂലധനം BSE യിൽ 1121 കോടി രൂപയായി ഉയർന്നു. 1,000 കോടി രൂപയുടെ നിക്ഷേപം സൂചിപ്പിച്ച വ്യവസായ മന്ത്രിയുടെ ട്വീറ്റും കമ്പനിക്ക് ഗുണമായി. ലോകത്തെ ഏറ്റവും വലിയ കുട്ടികളുടെ വസ്ത്ര നിർമാതാക്കളിലൊന്നായ കമ്പനി തെലങ്കാനയിലേക്ക് എന്നായിരുന്നു ട്വീറ്റ്. 52 ആഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് കഴിഞ്ഞ ദിവസം സ്റ്റോക്കുകളിൽ വ്യാപാരം നടന്നത്. തമിഴ്‌നാട്, ആന്ധ്ര, കർണാടക എന്നിവരുമായി ചർച്ച നടത്തുമെന്ന് പറഞ്ഞ വെള്ളിയാഴ്ച ഓഹരി വില 20% കൂടി. കമ്പനിയുടെ ഓഹരി വില തിങ്കളാഴ്ച 108.9 രൂപയിൽ നിന്ന് 168.65 രൂപയായി ഉയർന്നു. അഞ്ച് ട്രേഡിങ്ങ് സെഷനുകളിൽ 55 ശതമാനം വർധനവാണ് കമ്പനി ഓഹരികൾ‌ക്കുണ്ടായത്. കമ്പനിയുടെ ഓഹരി ഒരു വർഷത്തിൽ 55% നേട്ടമുണ്ടാക്കി, ഈ വർഷം ആരംഭത്തിൽ 53% ഉയർച്ചയും നേടി. 200 രൂപയ്ക്ക് മുകളിലാണ് ഇന്നും കമ്പനിയുടെ ഷെയറുകളിൽ വ്യാപാരം നടക്കുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version