കണ്ടന്റ് ക്രിയേറ്റേഴ്സിന് ഒരു ബില്യൺ ഡോളറിലധികം നിക്ഷേപവുമായി ഫേസ്ബുക്ക്.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഇവയിലെ കണ്ടന്റ് ക്രിയേറ്റർമാർക്കായാണ് നിക്ഷേപം.
2022 അവസാനത്തോടെ സോഷ്യൽ മീഡിയ സ്രഷ്ടാക്കൾക്കായി ചിലവഴിക്കുക ഒരു ബില്യൺ ഡോളർ.
പ്ലാറ്റ്ഫോമുകളിലെ മികച്ച കണ്ടന്റ് ക്രിയേറ്റർമാർക്കായി ബോണസ് പ്രോഗ്രാം ഫേസ്ബുക്ക് ആവിഷ്കരിക്കും.
ഇതുവരെയുളള ബോണസ് പ്രോഗ്രാമുകൾ ഇൻവിറ്റേഷൻ-ഒൺലി മാത്രമാണെന്ന് ഫേസ്ബുക്ക്.
ലൈവ് സ്ട്രീമിംഗ് വീഡിയോകളിൽ ക്രിയേറ്റർമാർക്ക് ടിപ്പ് നൽകാനും കാഴ്ചക്കാരെ അനുവദിക്കുന്നു.
ഇൻസ്റ്റാഗ്രാമിൽ Reels വീഡിയോകളുടെ ജനപ്രിയതയാണ് സൃഷ്ടാക്കൾക്ക് പണം നേടിക്കൊടുക്കുന്നത്.
ടിക് ടോക്, യൂട്യൂബ് മാതൃകയിൽ കൂടുതൽ ക്രിയേറ്റർമാരെ ആകർഷിക്കാനാണ് ഫണ്ടിംഗ് പ്രോഗ്രാം.
കണ്ടന്റ് ക്രിയേറ്റർമാർക്കായി മൂന്നു വർഷത്തിനുളളിൽ 2 ബില്യൺ ഡോളർ ആയിരുന്നു ടിക് ടോക് പ്രഖ്യാപിച്ചത്.
സ്നാപ്ചാറ്റ് ഹ്രസ്വ- വീഡിയോ സ്രഷ്ടാക്കൾക്ക് പ്രതിദിനം ഒരു മില്യൺ ഡോളർ ആണ് നൽകി വരുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കിടയിലെ മത്സരം പുതിയ പേയ്മെന്റുകളും സേവനങ്ങളും സൃഷ്ടിക്കുന്നുണ്ട്.
കണ്ടന്റ് ക്രിയേറ്റേഴ്സ് ആണെങ്കിൽ ഫേസ്ബുക്ക് നൽകും പണം
2022 അവസാനത്തോടെ സോഷ്യൽ മീഡിയ സ്രഷ്ടാക്കൾക്കായി ചിലവഴിക്കുക ഒരു ബില്യൺ ഡോളർ.
Related Posts
Add A Comment