5-25 കിലോവാട്ട് റേഞ്ചുകളിൽ ടൂ-വീലർ, ത്രീവീലർ പോർട്ട്‌ഫോളിയോ TVS തയ്യാറാക്കുന്നു.
നിലവിലെ പെട്രോൾ-പവർ റേഞ്ചിന് സമാന്തരമായാണ് കമ്പനി EV ശ്രേണി സൃഷ്ടിക്കുന്നത്.
Sporty motorcycles, പ്രീമിയം സ്കൂട്ടറുകൾ, ഇലക്ട്രിക് ത്രീ വീലറുകൾ, എന്നിവ വിഭാവനം ചെയ്യുന്നു.
ഡെലിവറി മാർക്കറ്റ്, കമ്മ്യൂട്ടർ സ്പേസ്, തുടങ്ങി ഇലക്ട്രിക് വാഹന വിഭാഗങ്ങളിലുടനീളം കമ്പനി ശ്രദ്ധ ചെലുത്തും.
കമ്പനിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടർ സുദർശൻ വേണു ആണ് ഇലക്ട്രിക് സെഗ്മെന്റ് നയിക്കുന്നത്.
ആദ്യ EV യായ iQube ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, ദില്ലി, പൂനെ എന്നിവിടങ്ങളിൽ വിൽപനയ്ക്കെത്തി.
പ്രധാന നഗരങ്ങളിലെ ആയിരം ഡീലർഷിപ്പുകളിൽ 2022 അവസാനത്തോടെ iQube ലഭ്യമാകും.
Creon കൺസെപ്റ്റിൽ ഏറ്റവും നൂതനമായ ഇലക്ട്രിക് ഇരുചക്രവാഹനവും കമ്പനി പുറത്തിറക്കും.
500-600 എഞ്ചിനീയർമാരാണ് TVS മോട്ടോറിന്റെ EV സെഗ്മെന്റിനു വേണ്ടി പ്രവർത്തിക്കുന്നത്.
ഗ്ലോബൽ റിസർച്ചിലൂടെ ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത് വികസിപ്പിക്കുന്ന EV വിദേശ വിപണികളിലേക്കും എത്തിക്കും.
ഫാസ്റ്റ് ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ ഇൻസ്റ്റലേഷന് കമ്പനി നിരവധി സ്വകാര്യ, പൊതു കമ്പനികളുമായി ചർച്ചയിലാണ്.