ഇമോജികൾ  ഒറ്റനോട്ടത്തിൽ‌ മനസ്സിലാക്കാൻ‌ കഴിയണം, രൂപമാറ്റവുമായി ഗൂഗിൾ എത്തും

ഇമോജികൾക്ക് പുതിയ രൂപം നൽകാൻ ഗൂഗിൾ.
ഇമോജികൾ കൂടുതൽ ആധികാരികമാക്കാനാണ് Google പുനർരൂപകൽപന ചെയ്യുന്നത്.
992 ഇമോജി ഡിസൈനുകൾ‌ ആണ് കൂടുതൽ മെച്ചപ്പെടുത്തി പരിഷ്കരിക്കുന്നത്.
ഓരോ ഇമോജിയുടെയും അർത്ഥം ആളുകൾ‌ക്ക് ഒറ്റനോട്ടത്തിൽ‌ മനസ്സിലാക്കാൻ‌ കഴിയും വിധമാകും പരിഷ്കാരം.
Android 12 നൊപ്പം പുതിയ ഡിസൈനുകൾ എത്തുമെന്ന് ഗൂഗിൾ പറയുന്നു.
Appcompat compatibility ലെയർ ഉപയോഗിക്കുന്ന ആപ്പുകളുളള പഴയ വെർഷനിലും ലഭ്യമാകും.
Gmail, Chrome OS, Google Chat, YouTube Live Chat പ്ലാറ്റ്ഫോമുകളിലും ലഭിക്കും.
തുറന്നിരിക്കുന്ന കണ്ണുകളുമായാണ് മാസ്ക് ഇമോജി ഇനിയെത്തുന്നത്.
കഴിഞ്ഞ വർഷം ആപ്പിളും പുഞ്ചിരിക്കുന്ന മുഖത്തോടെ മാസ്ക് ഇമോജി പരിഷ്കരിച്ചിരുന്നു.
വാക്സിനുകളുടെ പ്രതീകമായി സിറിഞ്ച് ഇമോജിയിലും ആപ്പിൾ മാറ്റം വരുത്തിയിരുന്നു.
മെസഞ്ചർ സർവീസിൽ ഫേസ്ബുക്ക് ശബ്ദത്തോടു കൂടിയുളള ഇമോജികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Windows, Office, Microsoft Teams എന്നിവയിൽ 3D ഇമോജികളാണ് മൈക്രോസോഫ്റ്റ് ആവിഷ്കരിക്കുന്നത്.
2017 ൽ Google ബർഗർ, ബിയർ ഇമോജികൾ പുനർരൂപകൽപ്പന ചെയ്തിരുന്നു.
ജൂലൈ 17ന് ലോക ഇമോജി ദിനത്തിന്റെ ഭാഗമായാണ് കമ്പനികൾ പുതിയ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version