യുഎസ് പൗരനെങ്കിലും ഇന്ത്യയാണ് ആഴത്തിൽ സ്വാധീനിച്ചതെന്ന് ഗൂഗിൾ CEO സുന്ദർ പിച്ചൈ.
ഞാൻ ആരാണെന്നതിൽ ഇന്ത്യക്ക് വലിയ പങ്കുണ്ടെന്നും BBC അഭിമുഖത്തിൽ സുന്ദർ പിച്ചൈ.
അമേരിക്കൻ പൗരനായ സുന്ദർ പിച്ചൈ ജനിച്ചതും വളർന്നതും ചെന്നൈയിലാണ്.
കോവിഡ് സമയത്ത് ലോകമെമ്പാടും ദുരന്ത ദൃശ്യം കണ്ടപ്പോൾ കരഞ്ഞു പോയെന്ന് സുന്ദർ പിച്ചൈ.
ഇന്ത്യയിലെ കഴിഞ്ഞ ഒരു മാസത്തെ കോവിഡ് കാല സംഭവങ്ങളും വിഷമമുണ്ടാക്കി.
പേഴ്സണൽ ടെക് ഹാബിറ്റുകളെക്കുറിച്ചും AI, ക്വാണ്ടം കമ്പ്യൂട്ടിംഗ് എന്നിവയെല്ലാം അഭിമുഖത്തിൽ വ്യക്തമാക്കി.
ടെക്നോളജി തന്നിൽ ഒരു പരിവർത്തനാത്മക സ്വാധീനം ചെലുത്തിയെന്നും പിച്ചൈ വെളിപ്പെടുത്തി.
ചെറുപ്പത്തിൽ പുതിയ ടെക്നോളജികൾ പലതും മറ്റു രാജ്യങ്ങളിൽ നിന്നും വരുന്നതിനായി കാത്തിരുന്നിട്ടുണ്ട്.
എന്നാൽ ഇന്ന് ഇന്ത്യയിൽ പുതിയ സാങ്കേതികവിദ്യക്കായി ആളുകൾക്ക് കാത്തിരിക്കേണ്ട ആവശ്യമില്ല.
ന്യൂ ജനറേഷൻ ടെക്നോളജികളിൽ പലതും ഇന്ത്യയിലാണ് ആദ്യം സംഭവിക്കുന്നത്.
ഇന്ത്യയോടുളള സ്നേഹം വിവിധ അഭിമുഖങ്ങളിൽ ഗൂഗിൾ CEO ഇതിനു മുൻപും പങ്കു വച്ചിട്ടുണ്ട്.
ഒരു ദിവസം ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് 2017 ലെ The Guardian അഭിമുഖത്തിൽ പിച്ചൈ പറഞ്ഞിരുന്നു.
കോവിഡ് വലിയ വേദന
കോവിഡ് സമയത്ത് ലോകമെമ്പാടും ദുരന്ത ദൃശ്യം കണ്ടപ്പോൾ കരഞ്ഞു പോയെന്ന് സുന്ദർ പിച്ചൈ.