യുഎസ്ആ സ്ഥാനമായുളള റീഡിംഗ് പ്ലാറ്റ്ഫോം Epic ഏറ്റെടുത്ത് Byju’s.
500 മില്യൺ ഡോളർ കാഷ് & സ്റ്റോക്ക് ഡീലിലൂടെ കുട്ടികളുടെ റീഡിംഗ് ആപ്ലിക്കേഷൻ Byju’s ഏറ്റെടുത്തത്.
Epic ചീഫ് എക്സിക്യൂട്ടീവ് Suren Markosian, കോ-ഫൗണ്ടർ Kevin Donahue എന്നിവർ പദവികളിൽ തുടരും.
ഇന്ത്യയിലും ഓസ്ട്രേലിയ, ന്യൂസിലൻഡ്, കാനഡ എന്നിവിടങ്ങളിലും വൈകാതെ Epic ലഭ്യമാക്കും.
12 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ലൈബ്രറി സബ്സ്ക്രിപ്ഷൻ Epic നൽകുന്നു.
2 ദശലക്ഷത്തിലധികം അധ്യാപകരും 50 ദശലക്ഷം കുട്ടികളും Epic ഉപയോക്തൃ അടിത്തറ സമ്പന്നമാക്കുന്നു.
നോർത്ത് അമേരിക്കൻ വിപണിയിൽ ഒരു ബില്യൺ ഡോളർ നിക്ഷേപം നടത്താനും Byju’s പദ്ധതിയിടുന്നു.
ഗ്ലോബൽ എജ്യുക്കേഷൻ മാർക്കറ്റിൽ ചുവടുറപ്പിക്കാനുളള ബൈജൂസിന്റെ നീക്കമായിത് വിലയിരുത്തുന്നു.
2019 ൽ Byju’s യുഎസ് ആസ്ഥാനമായുള്ള വിദ്യാഭ്യാസ ഗെയിമിംഗ് സ്റ്റാർട്ടപ്പ് Osmo വാങ്ങിയിരുന്നു.
കഴിഞ്ഞ ഒന്നു രണ്ടു വർഷങ്ങളിൽ Byju’s ഏകദേശം 10 അക്വിസിഷനുകൾ നടത്തിയിട്ടുണ്ട്.
ട്യൂട്ടോറിംഗ് കമ്പനി HashLearn, സംശയനിവാരണ പ്ലാറ്റ്ഫോം Scholr എന്നിവയും ഈ വർഷം സ്വന്തമാക്കി.
എഡ്ടെക് സ്റ്റാർട്ടപ്പിന്റെ അന്താരാഷ്ട്ര ബിസിനസ്സ് Byju’s Future School എന്ന് ഈ വർഷം റീബ്രാൻഡ് ചെയ്തിരുന്നു.
Related Posts
Add A Comment