2025ഓടെ Suzuki ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് കാർ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്.
Suzuki Motor Corp 2025 ഓടെ EV വിപണിയിൽ പ്രവേശിക്കുമെന്ന് Nikkei റിപ്പോർട്ട് ചെയ്തു.
Nikkei റിപ്പോർട്ട് അനുസരിച്ച് സുസുക്കി ഇലക്ട്രിക് കാർ ആദ്യം ഇന്ത്യയിൽ വിപണിയിലെത്തും.
തുടർന്ന് സുസുക്കിയുടെ ആഭ്യന്തര വിപണിയായ ജപ്പാൻ, യൂറോപ്പ് ഉൾപ്പെടെയുളള വിപണികളിലേക്കുമെത്തും.
ഓൾ-ഇലക്ട്രിക് കോംപാക്റ്റ് മോഡൽ 10-11 ലക്ഷം രൂപക്ക് ലഭ്യമാക്കുമെന്നാണ് Nikkei റിപ്പോർട്ട്.
സർക്കാർ സബ്സിഡി കൂടി കണക്കിലെടുത്താണ് വില നിർണയമെന്നും Nikkei സൂചിപ്പിക്കുന്നു.
2025 ഓടെ ഇന്ത്യയിൽ EV, ഹൈബ്രിഡ് കാറുകൾ അവതരിപ്പിക്കുമെന്ന് സുസുക്കിയും സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാൽ EV വിലയും ആദ്യ വിപണി ഏതെന്നതും സുസുക്കി വിശദമാക്കിയിട്ടില്ല.
WagonR, Baleno, Swift ഇവ പോലെ കോംപാക്റ്റ് സെഗ്മെന്റിൽ അഫോഡബിൾ കാറായിരിക്കും ലക്ഷ്യം.
അടുത്തിടെ Wagon R ന്റെ ഇലക്ട്രിക് വെർഷൻ ഇന്ത്യയിൽ ടെസ്റ്റ് റൈഡ് ചെയ്തതായി റിപ്പോർട്ടുകൾ വന്നിരുന്നു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാറുകൾ വിൽക്കുന്ന കമ്പനിയാണ് മാരുതി സുസുക്കി.
സുസുക്കി EV വിപണിയിലേക്ക്
2025 ഓടെ ഇന്ത്യയിൽ EV, ഹൈബ്രിഡ് കാറുകൾ അവതരിപ്പിക്കുമെന്ന് സുസുക്കിയും സ്ഥിരീകരിച്ചിട്ടുണ്ട്.
Related Posts
Add A Comment