Stand Up India Scheme 2025 ലേക്ക് ദീർഘിപ്പിച്ച് കേന്ദ്രസർക്കാർ.
സ്റ്റാൻഡ് അപ്പ് ഇന്ത്യ സ്കീമിന്റെ കാലാവധി 2025 വരെ നീട്ടിയതായി കേന്ദ്രം ലോക്സഭയിൽ അറിയിച്ചു.
കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും സ്കീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
SC, ST വിഭാഗത്തിനും വനിതകൾക്കുമുളള വായ്പാ പദ്ധതിയാണ് Stand Up India.
സ്റ്റാൻഡ് അപ്പ് ഇന്ത്യ പദ്ധതി പ്രകാരം ആകെ 26204.49 കോടി രൂപ വരുന്ന 1,16,266 വായ്പകളാണ് നീട്ടിയത്.
2016 ഏപ്രിൽ 5 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകളിൽ നിന്ന് 10 ലക്ഷം മുതൽ ഒരു കോടി രൂപ വരെ മൂല്യമുള്ള വായ്പകൾ ലഭിക്കും
ഉൽപ്പാദനം, സേവനം, വ്യാപാര മേഖല എന്നിവയിൽ ഗ്രീൻഫീൽഡ് എന്റർപ്രൈസസ് സ്ഥാപിക്കുന്നതിനാണ് വായ്പ
സ്കീം വായ്പകൾക്കുള്ള മാർജിൻ മണി റിക്വയർമെന്റ് 25 ശതമാനത്തിൽ നിന്ന് 15% വരെ കുറച്ചിട്ടുണ്ട്
www.stanupmitra.in എന്ന പോർട്ടലും പദ്ധതിയുടെ ഫലപ്രദമായുളള നടത്തിപ്പിന് സജ്ജീകരിച്ചിട്ടുണ്ട്
Related Posts
Add A Comment