ക്രിപ്റ്റോകറൻസി ഖനനം ചെയ്യുന്ന ചരിത്രത്തിലെ ആദ്യത്തെ ഇ-കാർ- Spiritus

പാർക്കിംഗിനിടെ ക്രിപ്‌റ്റോകറൻസി ഖനനം ചെയ്യുന്ന ഇലക്ട്രിക് കാറുമായി കനേഡിയൻ LEV കമ്പനി.
ഓട്ടോണമസ് 3 വീൽ, 2 സീറ്റർ ഇലക്ട്രിക് കാർ ‘Spiritus’ വികസിപ്പിക്കുകയാണ് LEV കമ്പനി Daymak.
പേഴ്‌സണൽ ലൈറ്റ് ഇലക്ട്രിക് വാഹന നിർമാതാവാണ് ടൊറന്റോ ആസ്ഥാനമായുള്ള Daymak.
പാർക്ക് ചെയ്യുമ്പോഴും ചാർജ് ചെയ്യുമ്പോഴും ഇലക്ട്രിക് കാറിന് ക്രിപ്‌റ്റോകറൻസി ഖനനം സാധ്യമാകും.
Daymak Ondata വയർലെസ് ചാർജിംഗ് പാഡിന് മുകളിൽ വാഹനം പാർക്ക് ചെയ്യുമ്പോൾ ഖനനം നടത്താം.
പാർക്ക് ചെയ്താൽ സോളാർ ചാർജിംഗ് വഴിയോ പ്ലഗ്-ഇൻ ചെയ്യുമ്പോഴോ ഖനനം നടത്താനുമാകും.
ക്രിപ്റ്റോകറൻസി ഖനനം ചെയ്യുന്ന ചരിത്രത്തിലെ ആദ്യത്തെ ഇലക്ട്രിക് കാറെന്ന് കമ്പനി.
Bitcoin, Doge, Ethereum, Cardano എന്നിവയെല്ലാം ഖനനം ചെയ്യാനാകുമെന്നും അവകാശവാദം.
കമ്പനിയുടെ സ്വന്തം ക്രിപ്‌റ്റോ കറൻസി സ്യൂട്ട് ‘Daymak Nebula’ ഉപയോഗിച്ചാണ് ക്രിപ്റ്റോ ഖനനം.
കാറിന്റെ ഇന്റർഫേസുമായി സംയോജിപ്പിച്ച നെബുല വാലറ്റ് വഴി പണം സംഭരിക്കാനും ഇടപാട് നടത്താനുമാകും.
എല്ലാ സ്മാർട്ട്‌ഫോണുകളിലും നെബുല വാലറ്റ് ലഭ്യമാകുമെന്ന് കമ്പനി പറയുന്നു.
2023 ൽ വിൽപനക്കെത്തുന്ന Spiritus കാറിന്റെ വില 20,000 ഡോളറിലായിരിക്കും ആരംഭിക്കുക.
Daymak Spiritus തത്സമയം എത്ര പണം സൃഷ്ടിക്കുന്നുവെന്ന് freecryptocar.com വഴി കണ്ടെത്താം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version