യുവ ഇന്ത്യൻ എഴുത്തുകാർക്ക് പ്രോത്സാഹനവുമായി MyGov സംഘടിപ്പിക്കുന്ന ഓൺലൈൻ മത്സരം.
പ്രധാനമന്ത്രിയുടെ Mentoring YUVA സ്കീമിന്റെ കീഴിലാണ് യുവ എഴുത്തുകാർക്കുള്ള ഓൺലൈൻ മത്സരം.
nbtindia.gov.in, MyGov.in എന്നിവയിലൂടെയാണ് അഖിലേന്ത്യാടിസ്ഥാനത്തിൽ മത്സരം സംഘടിപ്പിക്കുന്നത്.
ഓൺലൈൻ മത്സരം ജൂൺ 4 ന് ആരംഭിച്ചു, ജൂലൈ 31 വരെയാണ് രചനകൾ നൽകാവുന്നത്.
ഇന്ത്യയെയും ഇന്ത്യൻ രചനകളെയും ആഗോളതലത്തിൽ പ്രതിഫലിപ്പിക്കുകയാണ് ലക്ഷ്യം.
National Book Trust, വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് മത്സരം നടത്തുന്നത്.
2021 ജൂലൈ 19 വരെ ഏകദേശം 5000 പുസ്തക നിർദ്ദേശങ്ങൾ ലഭിച്ചുവെന്ന് സംഘാടകർ.
തിരഞ്ഞെടുക്കപ്പെടുന്ന 75 രചയിതാക്കൾക്ക് മെന്റർഷിപ്പ് സ്കീം പ്രകാരം സ്കോളർഷിപ്പ് ലഭിക്കും.
ഒരു എഴുത്തുകാരന് ആറുമാസത്തേക്ക് പ്രതിമാസം 50,000 രൂപയാണ് നൽകുന്നത്.
30 വയസ്സിൽ താഴെയുളളവർക്കായുളള മത്സരത്തിന്റെ ഫലപ്രഖ്യാപനം ഓഗസ്റ്റ് 15നാണ്.
പദ്ധതി പ്രകാരം തയ്യാറാക്കുന്ന പുസ്തകങ്ങൾ നാഷണൽ ബുക്ക് ട്രസ്റ്റ് ഇന്ത്യ പ്രസിദ്ധീകരിക്കും.
തിരഞ്ഞെടുത്തവർക്ക് എഴുത്തുകാരുമായി സംവദിക്കാനും സാഹിത്യോത്സവങ്ങളിൽ പങ്കെടുക്കാനും അവസരമുണ്ടാകും.
ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ കീഴിലാണ് MyGov പ്ലാറ്റ്ഫോം.
യുവ എഴുത്തുകാർക്കുള്ള ഓൺലൈൻ മത്സരം
ഒരു എഴുത്തുകാരന് ആറുമാസത്തേക്ക് പ്രതിമാസം 50,000 രൂപയാണ് നൽകുന്നത്.