സ്കൂൾ ലേണിംഗ് ആപ്പ് Toppr, അപ്സ്കില്ലിംഗ് പ്ലാറ്റ്ഫോം Great Learning ഇവ സ്വന്തമാക്കി BYJU’s
ഗ്രേറ്റ് ലേണിംഗിനായി 600 മില്യൺ ഡോളറും ടോപ്പറിന് 150 മില്യൺ ഡോളറും നൽകുമെന്ന് റിപ്പോർട്ട്
കാഷ് & സ്റ്റോക്ക് ഡീലിലൂടെയാണ് BYJU’s ഗ്രേറ്റ് ലേണിംഗും ടോപ്പറും ഏറ്റെടുക്കുന്നത്
ഗ്രേറ്റ് ലേണിംഗിന്റെയും ടോപ്പറിന്റെയും ഓഹരി ഉടമകൾക്ക് ബൈജൂസിൽ 1% ഷെയറുകൾ കിട്ടും.
2021ൽ ഇതുവരെ വിവിധ ഏറ്റെടുക്കലുകൾക്കായി 2.2 ബില്യൺ ഡോളറിലധികം BYJU’s ചെലവഴിച്ചു.
ഇന്ത്യയിലും യുഎസിലുമായി ആറ് സ്റ്റാർട്ടപ്പുകളാണ് എഡ്ടെക് ജയന്റ് ഏറ്റെടുത്തിരിക്കുന്നത്.
Great Learning ഏറ്റെടുക്കലോടെ എഡ്ടെക് കമ്പനി അപ്സ്കില്ലിംഗ്-റീസ്കില്ലിംഗ് സെഗ്മെന്റിലേക്കും കടക്കും.
ഡാറ്റാ സയൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ്, AI, മെഷീൻ ലേണിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സുകൾ എന്നിവ Great Learning നൽകുന്നു.
കിന്റർഗാർട്ടൻ മുതൽ 12-ാം ക്ലാസ് വരെയുളള വിദ്യാർത്ഥികൾക്ക് തത്സമയ ക്ലാസുകളും ടെസ്റ്റുകളും ടോപ്പറിലുണ്ട്.
അടുത്തിടെ UBS ഗ്രൂപ്പ്, ADQ, ബ്ലാക്ക് സ്റ്റോൺ ഉൾപ്പെടെയുളളവരിൽ നിന്ന് BYJU’s 1.5 ബില്യൺ ഡോളർ സമാഹരിച്ചിരുന്നു.
കുട്ടികൾക്കായുളള യുഎസ് ആസ്ഥാനമായ റീഡിംഗ് പ്ലാറ്റ്ഫോം Epic 500 മില്യൺ ഡോളർ ഡീലിൽ ഏറ്റെടുത്തിരുന്നു.
വലിയ തോതിൽ ഏറ്റെടുക്കലുമായി BYJU’s
ഇന്ത്യയിലും യുഎസിലുമായി ആറ് സ്റ്റാർട്ടപ്പുകളാണ് എഡ്ടെക് ജയന്റ് ഏറ്റെടുത്തിരിക്കുന്നത്