ഹോണ്ട ആക്റ്റിവയും ഇലക്ട്രിക് സ്കൂട്ടറായി പരിവർത്തനം ചെയ്യാൻ EV Conversion Kit.
Starya Mobility എന്ന സ്റ്റാർട്ടപ്പാണ് പെട്രോൾ ടു ഇലക്ട്രിക് കൺവേർഷൻ കിറ്റ് നിർമാതാക്കൾ.
സ്കൂട്ടറുകൾക്കായി ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് പ്രൊപ്പൽഷൻ കിറ്റെന്ന് സ്റ്റാർട്ടപ്പ് അവകാശപ്പെടുന്നു.
ഗിയർലെസ് സ്കൂട്ടറുകളെ പൂർണ്ണമായും ഇലക്ട്രിക്കാക്കുന്നതിന് ഇത് ഉപയോഗിക്കാം.
പുതിയ ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നതിന് ഉയർന്ന ചെലവ്, ബാറ്ററി ലൈഫ്, ചാർജിംഗ് ഇവ തടസ്സമാകാറുണ്ട്.
പുതിയ ഇലക്ട്രിക് സ്കൂട്ടറിന്റെ പകുതിയോളം ചിലവിൽ പെട്രോൾ സ്കൂട്ടറിനെ ഇലക്ട്രിക്കായി മാറ്റാനാകും.
39,000 രൂപ അടിസ്ഥാന നിരക്കിൽ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി ഉൾപ്പെടുന്ന കൺവേർഷൻ കിറ്റ് ലഭ്യമാകും.
മോട്ടോറിന് 75 kmph ഉയർന്ന വേഗതയും പൂർണചാർജ്ജിൽ 75-80 കിലോമീറ്റർ ദൂരം റേഞ്ചും ലഭിക്കും.
3.7 സെക്കൻഡിനുള്ളിൽ 40 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്നും കമ്പനി പറയുന്നു.
Starya Mobility ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകളുടെ ഒരു വലിയ ശൃംഖലയും നിർമിക്കുന്നുണ്ട്.
രണ്ട് വർഷത്തിലേറെ നീണ്ട ഗവേഷണത്തിന് ശേഷമാണ് സ്റ്റാർട്ടപ്പ് ഈ കിറ്റ് വികസിപ്പിച്ചത്.
പെട്രോൾ വണ്ടി ഇലക്ട്രിക്കാക്കാൻ കിറ്റ്
സ്കൂട്ടറുകൾക്കായി ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് പ്രൊപ്പൽഷൻ കിറ്റെന്ന് സ്റ്റാർട്ടപ്പ് അവകാശപ്പെടുന്നു
Related Posts
Add A Comment