വ്യാപാരികൾക്ക് വായ്പ നൽകാൻ InCred മായി പങ്കാളിത്തത്തിലേർപ്പെട്ട് Amazon India.
കൊളാറ്ററൽ ഫ്രീ, വർക്കിംഗ് ക്യാപിറ്റൽ വായ്പകൾ നൽകുന്നതിനാണ് സ്ട്രാറ്റജിക് പാർട്ണർഷിപ്പ്.
ആമസോൺ പ്ലാറ്റ്ഫോമിലെ വ്യാപാരികൾക്ക് 50 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.
ഡൽഹി, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, ഉൾപ്പെടെ 10 സംസ്ഥാനങ്ങളിൽ വ്യാപാര വായ്പ ലഭ്യമാണ്.
കൂടുതൽ സംസ്ഥാനങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിന് ആമസോണും ഇൻക്രെഡും പദ്ധതിയിടുന്നു.
പാൻഡെമിക് കാരണം കൂടുതൽ ഉപയോക്താക്കൾ ഓൺലൈൻ ഷോപ്പിംഗിലേക്ക് മാറി.
ഇ-കൊമേഴ്സിൽ ഇത് വൻകുതിപ്പുണ്ടാക്കി, ഒപ്പം വ്യാപാരികളിലും സമ്മർദ്ദം വർദ്ധിച്ചു.
ആവശ്യാനുസരണം വിതരണം നടത്തുന്നതിന് വ്യാപാരികൾ പ്രതിസന്ധി നേരിടുന്നുണ്ട്.
വിൽപനക്കാരുടെ പ്രവർത്തന മൂലധന ആവശ്യകതയ്ക്ക് ആശ്വാസമേകുന്നതാകും ഈ വായ്പാ പദ്ധതി.
വിൽപ്പനക്കാർക്ക് മിതമായ നിരക്കിൽ വേഗത്തിലുള്ള മൂലധന വായ്പ പദ്ധതി നൽകുമെന്ന് Amazon Pay India.
മുംബൈ ആസ്ഥാനമായുളള നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനിയാണ് InCred.
50 ലക്ഷം വരെ വ്യാപാരികൾക്ക് കൊളാറ്ററൽ ഫ്രീ വായ്പ
ആമസോൺ പ്ലാറ്റ്ഫോമിലെ വ്യാപാരികൾക്ക് 50 ലക്ഷം രൂപ വരെ വായ്പ ലഭിക്കും