Xiaomiയുടെ അഫോഡബിൾ RedmiBook ലാപ്ടോപ്പുകൾ ഇന്ത്യൻ വിപണിയിലേക്ക്

ചൈനീസ് കമ്പനി Xiaomi യുടെ അഫോഡബിൾ RedmiBook ലാപ്ടോപ്പുകൾ ഇന്ത്യൻ വിപണിയിലേക്ക്.
RedmiBook സീരീസ് ലാപ്ടോപ്പ്  ഇന്ത്യയിലേക്കെന്ന് Xiaomi India COO മുരളികൃഷ്ണൻ അറിയിച്ചു.
ബജറ്റ് കേന്ദ്രീകൃത Redmi സബ് ബ്രാൻഡിലൂടെ Xiaomi ഇന്ത്യൻ ലാപ്ടോപ്പ് വിപണി ലക്ഷ്യമിടുന്നു.
Redmi Note 10T 5G ഫോൺ പ്രഖ്യാപന വേളയിലാണ് RedmiBook ലാപ്പ്ടോപ്പിന്റെ പ്രഖ്യാപനം.
ചൈനയിൽ RedmiBook, RedmiBook Air,RedmiBook Pro മോഡലുകൾ ഇതിനകം കമ്പനി വിൽക്കുന്നുണ്ട്.
AMD Ryzen, 11th-ജനറേഷൻ Intel Core processor വേർഷനുകളാണ് ചൈനയിൽ വിൽക്കുന്നത്.
എന്നാൽ ഏതൊക്കെ റെഡ്മിബുക്ക് മോഡലുകൾ ഇന്ത്യൻ വിപണിയിലെത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
Mi Notebook Pro 14, Mi Notebook Ultra 15.6 എന്നിവ ഈ മാസം അവസാനം കമ്പനി വിപണിയിലെത്തിക്കും.
38,999 രൂപ മുതലാരംഭിക്കുന്ന Mi Notebook സീരിസിനേക്കാളും വിലക്കുറവ് RedmiBook ലാപ്ടോപ്പിന് പ്രതീക്ഷിക്കുന്നു.
വർക്ക് ഫ്രം ഹോം തുടരുന്നതിനാൽ വിലക്കുറവുളള ലാപ്ടോപ്പുകൾക്ക് ഡിമാൻഡ് കൂടുമെന്ന് Xiaomi വിലയിരുത്തുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version