ശതകോടീശ്വരനും നിക്ഷേപകനുമായ രാകേഷ് ജുൻജുൻവാല വിമാന കമ്പനിയുമായി വരുന്നു.
Akasa Air എന്ന കമ്പനിക്ക് അടുത്ത വർഷം തുടക്കമിടാൻ രാകേഷ് ജുൻജുൻവാല പദ്ധതിയിടുന്നു.
അടുത്ത 4 വർഷത്തിനുള്ളിൽ 70 വിമാനങ്ങളുളള ബജറ്റ് എയർലൈനാണ് ലക്ഷ്യം.
കമ്പനിയിൽ 40% ഓഹരികൾക്കായി രാകേഷ് ജുൻജുൻവാല 260 കോടി രൂപ നിക്ഷേപിക്കും.
വിമാനങ്ങൾക്കായി Airbus, Boeing എന്നിവയുമായി ചർച്ചകളിൽ
ജെറ്റ് എയർവേയ്‌സിന്റെ മുൻ സിഇഒ വിനയ് ദുബെ കമ്പനി ഡയറക്ടറാണ്.
ജെറ്റ് എയർവേയ്‌സ്, ഗോ എയർ എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരും ടീമിൽ
വിമാനക്കമ്പനിക്ക് 15 ദിവസത്തിനുള്ളിൽ NOC ലഭിക്കുമെന്ന് പ്രതീക്ഷ.
വ്യോമയാനമേഖല നേരിടുന്ന പ്രതിസന്ധി ജുൻജുൻവാലയെ പിന്തിരിപ്പിക്കുന്നില്ല.
നിരവധി ഓഹരികളിലൂടെ പണം കൊയ്ത ജുൻജുൻവാല വ്യോമയാനവ്യവസായത്തിലും ശുഭപ്രതീക്ഷയിലാണ്.