ഹരിയാനയിലെ ഗുരുഗ്രാമിൽ മെഗാ കോർപ്പറേറ്റ് ഓഫീസുമായി Hyundai Motor India.
2000 കോടി രൂപയുടെ നിക്ഷേപത്തോടെയാണ് ദക്ഷിണ കൊറിയൻ കമ്പനി രാജ്യത്ത് ചുവടുറപ്പിക്കുന്നത്.
ഇറക്കുമതി ചെയ്ത EVക്കു കുറയ്ക്കുന്ന ഏത് ഡ്യൂട്ടി റേറ്റും പ്രയോജനകരമാകുമെന്ന് Hyundai CEO SS Kim.
നിലവിൽ ഇന്ത്യയിലെ ഇറക്കുമതി തീരുവ ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കാണെന്നും Hyundai CEO.
വൈദ്യുത വാഹനങ്ങൾക്ക് കുറഞ്ഞത് ഒരു താൽക്കാലിക താരിഫ് ഇളവ് പ്രതീക്ഷിക്കുന്നതായും SS Kim.
നികുതി,ചാർജ്ജിംഗ് ഇൻഫ്രാസ്ട്രക്ചർ എന്നിവയിൽ സർക്കാരിന്റെ പിന്തുണയാണ് ഇന്ത്യയിൽ EV ക്കു വേണ്ടത്.
EVകൾ 100% പ്രാദേശികവൽക്കരിക്കാൻ ഒറിജിനൽ എക്യുപ്മെന്റ് നിർമാതാക്കൾക്ക് സമയമെടുക്കും.
EV കൾക്ക് ഇറക്കുമതി തീരുവ കുറയ്ക്കാൻ സർക്കാർ തയ്യാറാകുന്നതിലൂടെ മാർക്കറ്റ് ഡിമാൻഡ് സൃഷ്ടിക്കാനാകും.
FAME സ്കീമിന് കീഴിൽ അഫോഡബിൾ EV ക്കു സബ്സിഡി നൽകാൻ സർക്കാരിന് കഴിയുമെന്നും Hyundai CEO.
സർക്കാർ പിന്തുണയോടെ ഇൻഡസ്ട്രിക്ക് 2 വർഷത്തിനുള്ളിൽ ഒരു പരിധി വരെ വളരാനാകുമെന്നും Kim പറഞ്ഞു.
നിലവിൽ രാജ്യത്ത് EV സെഗ്മെന്റിൽ Kona Electric SUV മാത്രമാണ് Hyundai വിൽക്കുന്നത്.
1998 ൽ ഇന്ത്യയിലെത്തിയ കമ്പനിക്ക് പാസഞ്ചർ വെഹിക്കിൾ വിഭാഗത്തിൽ 17% വിപണി വിഹിതമാണുളളത്.
Related Posts
Add A Comment