ജൂലൈയിൽ രാജ്യത്ത് GST കളക്ഷൻ ഒരു ലക്ഷം കോടി രൂപ കടന്നുവെന്ന് കേന്ദ്രധനമന്ത്രാലയം
1.16 ലക്ഷം കോടി രൂപയാണ് ജൂലൈയിലെ GST വരുമാനം രേഖപ്പെടുത്തിയിരിക്കുന്നത്
കേന്ദ്ര GST-22,197 കോടി രൂപ, സംസ്ഥാന GST -28,541 കോടി രൂപ, സംയോജിത GST-57,864 കോടി രൂപ എന്നിങ്ങനെയാണ്
ഈ സാമ്പത്തിക വർഷത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ തുകയാണ് ജൂലൈയിൽ നേടിയത്
ഏപ്രിലിലായിരുന്നു 1.41 ലക്ഷം കോടി രൂപയെന്ന റെക്കോഡ് തുക നേടിയത്
2020 ജൂലൈയിൽ 87,422 കോടി രൂപയായിരുന്നു GST കളക്ഷൻ
വർഷം തോറും 33 ശതമാനം വർദ്ധനയാണ് GST കളക്ഷനിൽ ഉണ്ടാകുന്നത്
വരും മാസങ്ങളിലും GST വരുമാനം ശക്തമായി വളരുമെന്ന് ധനമന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു
രാജ്യത്ത് സാമ്പത്തിക പ്രവർത്തനങ്ങൾ കുതിച്ചുയരുന്നതിന്റെ സൂചനയായി GST കളക്ഷനെ കാണുന്നു
ജൂണിൽ ഒരു ലക്ഷം കോടി രൂപയിൽ നിന്ന് താഴ്ന്ന് 92,849 കോടി രൂപയിലേക്ക് കളക്ഷനെത്തിയിരുന്നു
രണ്ടാം തരംഗം ആരംഭിച്ച ശേഷമുണ്ടായ ലോക്ക്ഡൗണാണ് മെയ് മാസത്തിലും ജൂണിലും കളക്ഷൻ താഴാനിടയാക്കിയത്
കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ വരു മാസങ്ങളിൽ വിപണി സജീവമാകുമെന്ന് കരുതുന്നു
രാജ്യത്ത് GST തുക 1.16 ലക്ഷം കോടി
രാജ്യത്ത് ഏറ്റവും ഉയർന്ന രണ്ടാമത്തെ GST തുക ജൂലൈയിൽ നേടി
By News Desk1 Min Read
Related Posts
Add A Comment