പ്രൈവറ്റ് ട്രെയിനുകൾ റെയിൽവേയുടെ വരുമാനം വർദ്ധിപ്പിക്കുമോ?

പ്രൈവറ്റ് ട്രെയിനുകൾ ഓടിക്കാൻ സഖ്യ ചർച്ചകളുമായി IRCTC,യും ഭെല്ലും.
29 ജോടി സ്വകാര്യ ട്രെയിനുകൾ ഓടിക്കാനുള്ള ബിഡുകൾ കഴിഞ്ഞ മാസം റെയിൽവേക്ക് ലഭിച്ചു.
IRCTC, Megha Engineering and Infrastructure Ltd എന്നിവയിൽ നിന്നുമായിരുന്നു ബിഡ്ഡുകൾ.
മുംബൈ, ഡൽഹി ക്ലസ്റ്ററുകളിൽ ട്രെയിൻ സർവീസിന് ഏകദേശം 7,200 കോടി രൂപ നിക്ഷേപം കണക്കാക്കുന്നു.
ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനും ഭാരത് ഹെവി ഇലക്ട്രിക്കൽസും ചർച്ചയിലെന്നാണ്  റിപ്പോർട്ട്.
രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളും പാസഞ്ചർ ട്രെയിനുകൾ ഓടിക്കാൻ ഒരു SPV രൂപീകരിക്കുന്നത് പരിഗണിക്കുകയാണ്.
BHEL സ്വകാര്യ റെയിൽ സർവീസിന്  ആവശ്യമായ പണം മുതൽമുടക്കും.
IRCTC പദ്ധതിയുടെ പ്രവർത്തനം സംബന്ധമായ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
2020 നവംബറിൽ, IRCTC, GMR, L&T,BHEL  എന്നിവ ഉൾപ്പെടെ 13 പ്രമുഖ കമ്പനികളെ റെയിൽവേ ഷോർട്ട്‌ലിസ്റ്റ് ചെയ്തു.
12 ക്ലസ്റ്ററുകളിൽ 151 സ്വകാര്യ ട്രെയിനുകൾ ഓടിക്കുന്നതിനാണ് ഷോർട്ട്‌ലിസ്റ്റ് ചെയ്തത്.
35 വർഷത്തേക്ക് കരാറുളള പദ്ധതിയിൽ 30,000 കോടി രൂപയായിരുന്നു സ്വകാര്യ നിക്ഷേപം.
PPP മോഡിലൂടെയുള്ള ട്രെയിൻ സർവീസുകൾ നിലവിലെ പാസഞ്ചർ ട്രെയിൻ സർവീസുകളെ ബാധിക്കില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു.
കേന്ദ്ര-റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിലായിരുന്നു ഇതറിയിച്ചത്.
സ്വകാര്യ ട്രെയിൻ പദ്ധതി ഇന്ത്യൻ റെയിൽവേയുടെ വരുമാനം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version