ഫ്ലിപ്കാർ‌ട്ടിന് ഇഡി എന്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകി | ED Showcase Notice To Flipkart

വാൾമാർട്ട് നിയന്ത്രണത്തിലുളള ഫ്ലിപ്കാർ‌ട്ടിന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ ഷോകോസ് നോട്ടീസ്.
ഫ്ലിപ്കാർട്ട് സ്ഥാപകരായ Sachin Bansal, Binny Bansal എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ്.
നിക്ഷേപകരായ ടൈഗർ ഗ്ലോബലിനും ED  കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
 Foreign Exchange Management ആക്ടിന്റെ ലംഘനത്തിലാണ് ED നോട്ടീസ് അയച്ചത്.
വിദേശ നിക്ഷേപ നിയമ ലംഘനത്തിൽ 10,600 കോടി രൂപയാണ് പിഴയായി ചുമത്തിയിട്ടുളളത്.
പിഴ ചുമത്താതിരിക്കുന്നതിന് കാരണം വിശദീകരിക്കാൻ ED നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫ്ലിപ്കാർട്ട്, ആമസോൺ എന്നിവയുടെ നിക്ഷേപങ്ങളിൽ ED തുടർച്ചയായുളള അന്വേഷണങ്ങളിലായിരുന്നു.
ഫ്ലിപ്കാർട്ട് വിദേശ നിക്ഷേപം നേടിയ ശേഷം WS Retail, എന്ന കമ്പനി, ഫ്ലിപ്കാർട്ട് വെബ്‌സൈറ്റിലൂടെ  സാധനങ്ങൾ വിറ്റതായാണ് പരാതി.
നിയമപ്രകാരം ഇത് നിരോധിക്കപ്പെട്ടിരുന്നതിനാലാണ് ED അന്വേഷണം നടത്തുന്നത്.
കമ്പനി ഇന്ത്യൻ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഫ്ലിപ്കാർട്ട് വക്താവ് പറഞ്ഞു.
2009-2015 വരെയുളള കാലത്താണ് നോട്ടീസിനാധാരമായ വിഷയങ്ങൾ നടന്നിരിക്കുന്നത്.
WS Retail 2015 അവസാനത്തോടെ പ്രവർത്തനം നിർത്തിയതായും ഫ്ലിപ്കാർട്ട് വക്താവ് പറഞ്ഞു.
90 ദിവസമാണ് മറുപടി നൽകുന്നതിന് ഫ്ലിപ്കാർട്ടിനും ടൈഗർ ഗ്ലോബലിനും അനുവദിച്ചിരിക്കുന്നത്.
2018 ലാണ് 16 ബില്യൺ ഡോളറിന് വാൾമാർട്ട് ഫ്ലിപ്കാർട്ടിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്തത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version