ഫ്രൂട്ട് ജ്യൂസ് ബ്രാൻഡുകൾ PepsiCo വിൽക്കുന്നതെന്തു കൊണ്ട്

Tropicana ഉൾപ്പെടെയുളള ഫ്രൂട്ട് ജ്യൂസ് ബ്രാൻഡുകൾ PepsiCo വിൽക്കുന്നു.
 Tropicana, Naked, നോർത്ത് അമേരിക്കയിലെ മറ്റു ജ്യൂസ് ബ്രാൻഡുകൾ എന്നിവയാണ് വിൽക്കുന്നത്.
ഫ്രഞ്ച് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനം PAI Partners നു 3.3 ബില്യൺ ബില്യൺ ഡോളറിനാണ് വിൽപന.
PAI Partners മായുളള പുതിയ സംയുക്ത സംരംഭത്തിൽ  39% ഓഹരിയും പെപ്സിക്ക് ലഭിക്കും.
യുഎസിൽ ജ്യൂസ് ബ്രാൻഡുകളുടെ വിതരണാവകാശവും പെപ്സിക്കു തന്നെയായിരിക്കും.
ഇടപാട് 2021 അവസാനമോ 2022ന്റെ തുടക്കത്തിലോ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
യൂറോപ്പിലെ ചില പെപ്സി ജ്യൂസ് ബിസിനസുകൾ വാങ്ങുന്നതിനുള്ള ഓപ്ഷനും PAI- യ്ക്കുണ്ട്.
വിൽപനയിലൂടെ ലഭിക്കുന്ന വരുമാനം ബാലൻസ് ഷീറ്റ് ശക്തിപ്പെടുത്താൻ ഉപയോഗിക്കും.
തിരികെ ബിസിനസിൽ തന്നെ നിക്ഷേപിക്കാനും വരുമാനം ഉപയോഗിക്കുമെന്ന് പെപ്സി.
ആരോഗ്യ കേന്ദ്രീകൃത ലഘുഭക്ഷണങ്ങളുടെയും സീറോ കലോറി പാനീയങ്ങളുടെയും പോർട്ട്‌ഫോളിയോ വികസിപ്പിക്കും.
2020 ൽ, ട്രോപിക്കാന ഉൾപ്പെട്ട ബ്രാൻഡുകൾ പെപ്‌സിക്ക് ഏകദേശം 3 ബില്യൺ ഡോളർ വരുമാനം നൽകി.
എന്നാൽ കമ്പനിയുടെ മൊത്തത്തിലുള്ള പ്രവർത്തന മാർജിനും പിന്നിലായിരുന്നു വരുമാനം.
2020 ൽ 70.37 ബില്യൺ ഡോളറിന്റെ അറ്റാദായമാണ് പെപ്സി റിപ്പോർട്ട് ചെയ്തത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version