രാജ്യത്ത് സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകുന്നതിനു OneWeb നു ലൈസൻസ് ലഭിച്ചതായി റിപ്പോർട്ട്.
ടെലികമ്യൂണിക്കേഷൻസ് വകുപ്പ് വൺവെബ്ബിന് ലൈസൻസ് നൽകിയെന്ന് CNBC-Awaaz റിപ്പോർട്ട് ചെയ്യുന്നു.
2022 മേയ് മാസത്തോടെ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകാനാണ് OneWeb ലക്ഷ്യമിടുന്നത്.
ഭാരതി എയർടെൽ പിന്തുണയ്ക്കുന്ന വൺവെബ്ബിന് 20 വർഷത്തേക്ക് ഈ ലൈസൻസ് ഉപയോഗിക്കാം.
ലോ-എർത്ത് ഓർബിറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻ കമ്പനിയാണ് വൺവെബ്ബ്.
ഭാരതി ഗ്ലോബൽ ഗ്രൂപ്പിന്റെയും യുകെ സർക്കാരിന്റെയും ഉടമസ്ഥതയിലാണ് കമ്പനി
OneWeb, ഈ വർഷം ജൂണിലാണ് GMPCS ലൈസൻസിനായി അപേക്ഷിച്ചത്.
വൺവെബ്ബ് ഒരു B2B മോഡലാകും സ്വീകരിക്കുകയെന്ന് ഭാരതി എന്റർപ്രൈസസ് ചെയർമാൻ സുനിൽ മിത്തൽ പറഞ്ഞിരുന്നു.
വിദൂര ഗ്രാമങ്ങളിലും ഹിമാലയത്തിൽ സായുധസേന ക്യാംപിലും സാറ്റലൈറ്റ് കമ്യൂണിക്കേഷൻ എത്തിക്കുവാൻ ലക്ഷ്യമിടുന്നു.
ഷിപ്പിംഗ് ഏജൻസി, ഫോറസ്റ്റ്, റെയിൽവേ എന്നിവയ്ക്കും വൺവെബ്ബ് സാറ്റലൈറ്റ് ബ്രോഡ് ബാൻഡ് ലഭ്യമാക്കും.
വൺവെബ്ബിന്റെ ലിയോ സാറ്റലൈറ്റ് കോൺസ്റ്റലേഷനിൽ 648 സാറ്റലൈറ്റുകളാകും ഉണ്ടാകുക.
ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കും ആമസോണിന്റെ Project Kuiper മാണ് വൺവെബ്ബിന്റെ എതിരാളികൾ.
OneWebനു സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവന ലൈസൻസ്
ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കും ആമസോണിന്റെ Project Kuiper മാണ് വൺവെബ്ബിന്റെ എതിരാളികൾ
Related Posts
Add A Comment