യുഎസ് ഊർജ്ജ സംഭരണ കമ്പനി Ambri യിൽ നിക്ഷേപം നടത്തി റിലയൻസ്

യുഎസ് ആസ്ഥാനമായ ഊർജ്ജ സംഭരണ കമ്പനിയായ Ambri യിൽ റിലയൻസ് നിക്ഷേപം നടത്തുന്നു.
Ambri യുടെ ലോങ് ഡ്യുറേഷൻ ബാറ്ററി സാങ്കേതികവിദ്യ ലക്ഷ്യമിട്ടാണ് Reliance New Energy Solar Ltd നിക്ഷേപം നടത്തിയത്.
സ്ട്രാറ്റജിക് നിക്ഷേപകരായ Bill Gates, Paulson & Co. എന്നിവർക്കൊപ്പമാണ് റിലയൻസിന്റെ നിക്ഷേപം.
144 മില്യൺ ഡോളർ മൊത്തം നിക്ഷേപത്തിൽ 50 മില്യൺ ഡോളറിന് 42.3 മില്യൺ ഷെയറാണ് RNESL നേടുന്നത്.
റിലയൻസ് ഇൻഡസ്ട്രീസിന്റെ  ഉടമസ്ഥതയിലുള്ള അനുബന്ധ കമ്പനിയാണ് റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ്.
ആർ‌എൻ‌ഇ‌എസ്‌എല്ലും ആംബ്രിയും ഇന്ത്യയിൽ ഒരു വൻ ബാറ്ററി നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുവാനും ചർച്ചകളിലാണ്.
10 MWh മുതൽ 2 GWh വരെ ഊർജ്ജ സംഭരണ സംവിധാനത്തെ പിന്തുണയ്ക്കുന്നതാണ് Ambri യുടെ ടെക്നോളജി.
കാൽസ്യം-ആന്റിമണി ഇലക്ട്രോഡ് അടിസ്ഥാനമാക്കിയ സെല്ലുകൾ  20 വർഷത്തിലധികം നീണ്ടുനിൽക്കുന്നതാണ്.
ലിഥിയം അയൺ ബാറ്ററികളേക്കാൾ വില കുറവാണെന്നും കമ്പനി അവകാശപ്പെടുന്നു.
എയർ കണ്ടീഷനിംഗ് ആവശ്യമില്ലാതെ ഏത് കാലാവസ്ഥയിലും സുരക്ഷിതമായി പ്രവർത്തിക്കാനും പ്രാപ്തമാണ്.
2023 ഓടെ  കാൽസ്യം-ആന്റിമണി ലിക്വിഡ് മെറ്റൽ സെൽ ടെക്‌നോളജി വാണിജ്യവൽക്കരിക്കാനുള്ള നീക്കത്തിലാണ് ആംബ്രി.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version