ക്രിപ്റ്റോ-അസറ്റ് ഉപയോഗം അവസാനിപ്പിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാർ.
രാജ്യസഭയിൽ രേഖാമൂലമുള്ള മറുപടിയിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ആണ് അറിയിച്ചത്.
ക്രിപ്റ്റോ-കറൻസികൾ നിയമപരമായ ടെൻഡറോ നാണയമോ ആയി സർക്കാർ പരിഗണിക്കുന്നില്ല.
നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിന് ക്രിപ്റ്റോ ഉപയോഗം അനുവദിക്കില്ല.
പേയ്മെന്റ് സംവിധാനത്തിന്റെ ഭാഗമായും ഈ ക്രിപ്റ്റോ-അസറ്റ് ഉപയോഗം ഇല്ലാതാക്കാൻ എല്ലാ നടപടികളും സ്വീകരിക്കും.
ഡിജിറ്റൽ ഇക്കോണമി പരിപോഷിപ്പിക്കാൻ സർക്കാർ ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കും.
വെർച്വൽ കറൻസികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കുന്നതിന് ഉന്നത മന്ത്രിതല സമിതി രൂപീകരിച്ചിട്ടുണ്ട്.
Economic Affairs സെക്രട്ടറിയുടെ നേതൃത്വത്തിലുളള സമിതി ഇക്കാര്യത്തിൽ നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്.
സർക്കാർ പുറത്തിറക്കുന്നതല്ലാത്ത എല്ലാ സ്വകാര്യ ക്രിപ്റ്റോ കറൻസികളും നിരോധിക്കുന്നതിനാണ് ശുപാർശ.
ഉന്നത മന്ത്രിതല സമിതിയുടെ ശുപാർശകളിൽ സർക്കാർ തീരുമാനമെടുക്കുമെന്നു മന്ത്രി .അറിയിച്ചു.
നിയമപരിഷ്കാരം ആവശ്യമെങ്കിൽ പിന്നീട് പാർലമെന്റിൽ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.